ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്!! ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീൻസ് വിജയിച്ചത്. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഇന്ന് ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി.

മത്സരത്തിന്റെ 21ആം മിനുട്ടിൽ സറീന ബോൾദൻ നേടിയ ഗോളാണ് ഫിലിപ്പീൻസിന്റെ വിജയ ഗോളായി മാറിയത്. സാറ ക്രിസ്റ്റീന നൽകിയ പാസിൽ നിന്നായിരുന്നു വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് താരത്തിന്റെ ഗോൾ.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് താരങ്ങൾ മൂന്ന് പോയിന്റിൽ നിൽക്കുകയാണ്. സ്വിറ്റ്സർലാന്റ്, ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നിവർ മൂന്ന് പോയിന്റിൽ നിൽക്കുന്നു. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.

ഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റ് ഇന്ത്യ

ഏഷ്യ റഗ്ബി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ഫിലിപ്പൈന്‍സിനോട് 32-27 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 10-15 എന്ന സ്കോറിന് ഇന്ത്യ പിന്നിലായിരുന്നു. ശനിയാഴ്ച സിങ്കപ്പൂരാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഇന്ത്യയുടെ മത്സരങ്ങള്‍ തത്സമയം റഗ്ബി ഇന്ത്യയുടെ എഫ്ബി പേജില്‍ കാണാവുന്നതാണ്.

കായിക ലോകത്തിനു നാണക്കേടായി ഓസ്ട്രേലിയയും ഫിലിപ്പൈന്‍സും

ലോകകപ്പ് യോഗ്യത മത്സരത്തിനിടെ സംഘര്‍ഷത്തിലേര്‍പ്പെട്ട് ഓസ്ട്രേലിയ-ഫിലിപ്പൈന്‍സ് ബാസ്കറ്റ് ബോള്‍ താരങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം ക്വാര്‍ട്ടറില്‍ മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കെയാണ് സംഭവം അരങ്ങേറിയത്. 79-48 എന്ന സ്കോറിനു മത്സരം ഓസ്ട്രേലിയ ലീഡ് ചെയ്യുന്ന സമയത്ത് ഓസ്ട്രേലിയന്‍ താരത്തെ കൈയ്യേറ്റം ചെയ്ത ഫിലിപ്പൈന്‍സ് താരമാണ് സംഭവം തുടങ്ങിയത്.

https://twitter.com/OlgunUluc/status/1013790786251415553

ഒരു ഓസ്ട്രേലിയന്‍ താരം ഈ ഫിലിപ്പൈന്‍സ് താരത്തെ തിരിച്ചടിച്ചതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. ഫിലിപ്പൈന്‍ അരീനയില്‍ ഇരുപത്തിരണ്ടായിരം കാണികള്‍ക്ക് മുമ്പില്‍ വെച്ചാണ് ഈ നാണംകെട്ട സംഭവം അരങ്ങേറിയത്.

ഫിലിപ്പൈന്‍സിന്റെ റോജര്‍ റേ പോഗോയ് ഓസ്ട്രേലിയയുടെ ക്രിസ് ഗൗള്‍ഡിംഗിനെ തള്ളി താഴെയിട്ടതോടെയാണ് സംഭവങ്ങള്‍ ആരംഭിച്ചത്. ഓസ്ട്രേലിയയുടെ ഡാനിയേല്‍ കിക്കേര്‍ട് പോഗോയെ നിലത്തടിച്ചതോടെ കോര്‍ട്ട് യുദ്ധക്കളമായി മാറുകയായിരുന്നു.

ഇരു ടീമുകളിലായി 13 കളിക്കാരയാണ് ഇന്നലെ ഫിബ പുറത്താക്കിയത്. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയ 89-53നു മത്സരം വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിലിപ്പൈന്‍സിനു പിന്നാലെ മാലിദ്വീപിനെയും തകര്‍ത്ത് ഇന്ത്യന്‍ പുരുഷന്മാര്‍

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്നലെ ഫിലിപ്പൈന്‍സിനെ 5-0 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് മാലിദ്വീപിനെയാണ് അതേ മാര്‍ജിനില്‍ തകര്‍ത്തത്. ശ്രീകാന്ത് കിഡംബി, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യം ഡബിള്‍സിലുമാണ് ജയം സ്വന്തമാക്കിയത്.

ഇന്നലെ ഫിലിപ്പൈന്‍സിനെതിരെയുള്ള 5-0 വിജയത്തില്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനു പകരം മനു അത്രി-സുമീത് റെഡ്ഢി സഖ്യമാണ് കളിച്ചത്. രണ്ട് മത്സരങ്ങളിലായി ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ വിജയികളായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version