റോബോട്ട് ആട്ടം! ഇറ്റലിയെ അവരുടെ നാട്ടിലും നാണം കെടുത്തി നോർവെ ലോകകപ്പിലേക്ക്

1998 നു ശേഷം 28 വർഷത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പ് യോഗ്യത ഔദ്യോഗികമായി ഉറപ്പിച്ചു നോർവെ. ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ട് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐ തലവന്മാർ ആയാണ് നോർവെ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നേരിട്ടുള്ള യോഗ്യതക്ക് റെക്കോർഡ് ജയം വേണമായിരുന്ന ഇറ്റലിയെ അവരുടെ നാട്ടിൽ 4-1 ആണ് നോർവെ തകർത്തത്. പ്ലെ ഓഫ് യോഗ്യത നേടാൻ ആണ് ഇറ്റലിക്ക് ആയത്. പതിവ് പോലെ അവിശ്വസനീയ ഫോമിലുള്ള ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് വലിയ ജയം ഒരുക്കിയത്. ഇരട്ടഗോൾ നേടിയ താരം 8 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നു 16 ഗോളുകൾ ആണ് നേടിയത്. ഈ സീസണിൽ 19 കളികളിൽ നിന്നു 32 ഗോളുകൾ നേടിയ ഹാളണ്ട് രാജ്യത്തിനു ആയി 48 കളികളിൽ നിന്നു 55 ഗോളുകളും പൂർത്തിയാക്കി.

11 മത്തെ മിനിറ്റിൽ ഫ്രാൻസെസ്കോ എസ്പോസിറ്റോയിലൂടെ മുന്നിൽ എത്തിയ ഇറ്റലി പക്ഷെ രണ്ടാം പകുതിയിൽ തകരുന്നത് ആണ് പിന്നീട് കണ്ടത്. 63 മത്തെ മിനിറ്റിൽ സോർലോത്തിന്റെ പാസിൽ നിന്നു അന്റോണിയോ നുസ നോർവെയുടെ സമനില ഗോൾ നേടി. 78 മത്തെ മിനിറ്റിൽ ഓസ്കാർ ബോബിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട് ടീമിന് മത്സരത്തിൽ ആദ്യമായി മുൻതൂക്കം നൽകി. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോൾ തോർസ്‌ബിയുടെ പാസിൽ നിന്നും നേടിയ ഹാളണ്ട് നോർവെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ തോർസ്‌ബിയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്-ലാർസൻ ആണ് നോർവെ ജയം പൂർത്തിയാക്കിയത്. പ്ലെ ഓഫ് കളിച്ചു ലോകകപ്പിന് എത്താൻ ആവും കഴിഞ്ഞ 2 ലോകകപ്പിലും യോഗ്യത നേടാൻ ആവാത്ത നാലു തന്നെ ലോക ജേതാക്കൾ ആയ ഇറ്റാലിയൻ ടീമിന്റെ ഇനിയുള്ള ശ്രമം.

വനിതാ യൂറോ: സ്വിറ്റ്സർലൻഡിന് നോർവേയോട് തോൽവി

വനിതാ യൂറോ 2025-ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന് തോൽവി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് പരാജയപ്പെട്ടത്. സെന്റ് ജേക്കബ്-പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ നോർവേയുടെ ഇരട്ട പ്രഹരത്തിൽ സ്വിറ്റ്സർലൻഡ് തകരുകയായിരുന്നു. ഒരു സെൽഫ് ഗോളും ഇതിൽ ഉൾപ്പെടുന്നു.


ആദ്യ പകുതിയിൽ സ്വിസ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. 24-ാം മിനിറ്റിൽ ജെറാൾഡിൻ റൂട്ടലറുടെ ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. നാല് മിനിറ്റിന് ശേഷം, നാഡിൻ റീസെൻ ഒരു അയഞ്ഞ പന്തിൽ നിന്ന് നോർവേയുടെ വിൽഡെ ബോ റീസയെ മറികടന്ന് പോസ്റ്റിൽ തട്ടി ഗോൾ നേടി, ഹോം കാണികളെ ആവേശത്തിലാക്കി.


എന്നാൽ, നോർവേ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. ആദ്യ പകുതിയിൽ നിശബ്ദയായിരുന്ന സൂപ്പർ സ്ട്രൈക്കർ അഡ ഹെഗർബർഗ്, 54-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് തലകൊണ്ട് ഗോളാക്കി സ്കോർ സമനിലയിലാക്കി. നിമിഷങ്ങൾക്കകം, കരോലിൻ ഗ്രഹാം ഹാൻസൻ നൽകിയ ഒരു ലോ ക്രോസ് സ്വിറ്റ്സർലൻഡിന്റെ ജൂലിയ സ്റ്റിയർളി ഹെഗർബർഗിന്റെ സമ്മർദ്ദത്തിൽ അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ നോർവേ മുന്നിലെത്തി.


റൂട്ടലർ ഒരു പെനാൽറ്റി വഴങ്ങിയെങ്കിലും ഹെഗർബർഗിന് നോർവേയുടെ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം നഷ്ടമായി. 70-ാം മിനിറ്റിൽ അവരുടെ സ്പോട്ട്-കിക്ക് പുറത്തേക്ക് പോയി. സ്വിറ്റ്സർലൻഡിന് ഒരു പെനാൽറ്റി ലഭിച്ചെന്ന് തോന്നിയെങ്കിലും VAR ആ തീരുമാനം റദ്ദാക്കി.
അവസാന നിമിഷങ്ങളിൽ സ്വിറ്റ്സർലൻഡ് ശക്തമായ ആക്രമണങ്ങൾ നടത്തിയെങ്കിലും നോർവേ പ്രതിരോധം ഉറപ്പിച്ചുനിർത്തി വിജയം നേടി.

ഈ വിജയത്തോടെ നോർവേ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ നടന്ന മത്സരത്തിൽ ഐസ്‌ലൻഡിനെ 1-0ന് തോൽപ്പിച്ച് ഫിൻലൻഡ് രണ്ടാം സ്ഥാനത്താണ്.

നോർവേയും സ്വിറ്റ്സർലാന്റും പ്രീക്വാർട്ടറിൽ, ആതിഥേയരായ ന്യൂസിലൻഡ് പുറത്ത്

വനിതാ ഫുട്ബോൾ ലോകകപ്പിൽ നിന്ന് ആതിഥേയരായ ന്യൂസിലൻഡ് പുറത്തായി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ന്യൂസിലൻഡ് സ്വിറ്റ്സർലാന്റിനോട് സമനില വഴങ്ങിയിരുന്നു. ഇതാണ് അവരുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിക്കാൻ കാരണമായത്. ഗോൾരഹിത സമനിലയിലാണ് കളി അവസാനിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും ഒരു വിജയവും ആയതോടെ ന്യൂസിലൻഡ് 4 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അഞ്ചു പോയിന്റുള്ള സ്വിറ്റ്സർലാന്റ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ഫിലിപ്പീൻസിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തോൽപ്പിച്ച നോർവേ 4 പോയിന്റും മെച്ചപ്പെട്ട ഗോൾ ഡിഫറൻസുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു.

നോർവേക്ക് വേണ്ടി ഇന്ന് സോഫി റോമൻ ഹോഗ് ഹാട്രിക്ക് നേടി. 6, 17, 95 മിനുട്ടുകളിൽ ആയിരുന്നു സോഫി ഹോഗിന്റെ ഗോളുകൾ. ഗ്രഹാം ഹാൻസെൻ, ഗുറോ റെറ്റൻ എന്നിവരും ഇന്ന് നോർവേക്ക് ആയി ഗോൾ നേടി.

സമനിലയിൽ നോർവേ സ്വിറ്റ്സർലാന്റ് പോരാട്ടം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ നോർവേയും സ്വിറ്റ്സർലാന്റും സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ നേടാൻ ആയില്ല. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന് മത്സരത്തിൽ അധികം അവസരങ്ങൾ പോലും പിറന്നില്ല. നോർവേ അഞ്ചു ഷോട്ടുകളോളം ടാർഗറ്റിലേക്ക് തൊടുത്തു എങ്കിലും അവരുടെ ഈ ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്താൻ ആയില്ല.

ഈ സമനില നാലു പോയിന്റുമായി സ്വിറ്റ്സർലാന്റിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. അവർ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. നോർവേ 1 പോയിന്റുമായി ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്. ഫിലിപ്പീൻസ് ആകും അവർക്ക് അവസാന മത്സരത്തിലെ എതിരാളി.

ന്യൂസിലൻഡിന് ചരിത്രത്തിലെ അദ്യ വിജയം!! വനിതാ ഫുട്ബോൾ ലോകകപ്പിന് ഗംഭീര തുടക്കം

വനിതാ ഫുട്ബോൾ ലോകകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കം. ന്യൂസിലൻഡ് വനികൾ അവരുടെ ചരിത്രത്തിളെ ആദ്യ ലോകകപ്പ് വിജയം ഇന്ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തമാക്കി. ആതിഥേയരായ ന്യൂസിലൻഡ് ശക്തരായ നോർവേയെ ആണ് തോൽപ്പിച്ച്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. അദ ഹെഗബെർഗ് ഉൾപ്പെടെ വനിത ഫുട്ബോളിലെ വലിയ പേരുകൾ അണിനിരന്ന നോർവേയെ ആൺ താരതമ്യേന കുഞ്ഞരായ ന്യൂസിലൻഡ് തോൽപ്പിച്ചത്.

തുടക്കം മുതൽ മികച്ച അറ്റാക്കുകൾ നടത്തിയതും അവസരങ്ങൾ സൃഷ്ടിച്ചത് ന്യൂസിലൻഡ് തന്നെയായിരുന്നു. എങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ന്യൂസിലൻഡ് അവർ അർഹിച്ച ഗോൾ കണ്ടെത്തി. 38ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഹാൻഡ് നൽകി ക്രോസ് വിൽകിൻസൺ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. വിൽകിൻസന്റെ ലോകകപ്പ് ടൂർണമെന്റുകളിലെ മൂന്നാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് ശേഷം ലീഡ് ഉയർത്താൻ ന്യൂസിലൻഡിന് നല്ല അവസരങ്ങൾ ലഭിച്ചു. പെർസിവലിന്റെ ഒരു ഷോട്ട് പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. അവസാന പത്ത് മിനുട്ടുകളിൽ നോർവേ കളിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ഊർജ്ജിതമാക്കി. അവർ അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. 81ആം മിനുട്ടിൽ തുവ ഹാൻസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നോർവേക്ക് ക്ഷീണമായി.

88ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് ന്യൂസിലാൻഡിന് ലഭിച്ച പെനാൾട്ടി റിയ പേർസിവലിന് വലയിൽ എത്തിക്കാൻ ആയില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. സ്കോർ അപ്പോഴും 1-0 ആയി തുടർന്നു.

ഈ വിജയം ന്യൂസിലൻഡിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. ഇവർ രണ്ട് ടീമിനെ കൂടാതെ സ്വിറ്റ്സർലാന്റും ഫിലിപ്പീൻസുമാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.

രാജ്യത്തിനു ആയി ഇരട്ടഗോളുമായി ഏർലിങ് ഹാളണ്ട്, വിജയം കണ്ടു നോർവെ

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ സൈപ്രസിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു നോർവെ. കഴിഞ്ഞ കളിയിൽ സ്‌കോട്ട്‌ലൻഡിന് എതിരെ പരാജയപ്പെട്ട അവർ ഇത് നല്ല തിരിച്ചു വരവ് ആയി. ടീമിന് ആയി ഇരട്ടഗോളുകൾ നേടിയ ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് ജയം സമ്മാനിച്ചത്. 13 മത്തെ മിനിറ്റിൽ ഹാളണ്ടിന്റെ പാസിൽ നിന്നു ഓല സോബക്കൻ ആണ് നോർവെയുടെ ആദ്യ ഗോൾ നേടിയത്.

തുടർന്ന് 56 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഹാളണ്ട് ഗോൾ ആക്കി മാറ്റി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ മാർട്ടിൻ ഒഡഗാർഡിന്റെ ത്രൂ ബോളിൽ നിന്നു ഹാളണ്ട് തന്റെ രണ്ടാം ഗോളും കണ്ടത്തി. 93 മത്തെ മിനിറ്റിൽ കാസ്റ്റാനസ് ആണ് സൈപ്രസിന് ആശ്വാസ ഗോൾ സമ്മാനിച്ചത്. ഈ സീസണിൽ രാജ്യത്തിനും ക്ലബിനും ആയി 56 മത്തെ ഗോൾ നേടിയ ഹാളണ്ട് ഗോൾ വേട്ടയിൽ 54 ഗോളുകൾ ഈ സീസണിൽ നേടിയ കിലിയൻ എംബപ്പെയെ മറികടന്നു.

പെനാൽറ്റിയിൽ തട്ടി നിന്ന് സ്പെയിൻ, യൂറോ യോഗ്യതയ്ക്കായി കാത്തിരിക്കണം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് സമനില. നോർവേയാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്. 94ആം മിനുട്ടിലെ ജോഷ്വാ കിംഗിന്റെ പെനാൽറ്റിയാണ് സ്പെയിനിന്റെ വിജയക്കുതിപ്പിന് തടയിട്ടത്. എഴിൽ ഏഴും ജയിച്ച് യൂറോ കപ്പിന് യോഗ്യത നേടാമെന്ന സ്പാനിഷ് സ്വപ്നങ്ങൾക്കാണ് കിംഗിന്റെ പെനാൽറ്റിയിലൂടെ തിരിച്ചടിയേറ്റത്. സ്പെയിന്റെ യൂറോ യോഗ്യത വൈകിപ്പിക്കാൻ നോർവേക്കായി. സോൾ നിഗ്വെലാണ് സ്പെയിനിന്റെ ഗോൾ നേടിയത്.

എന്നാൽ ഒമറിനെ ബോക്സിൽ വീഴ്ത്തിയ കെപ നോർവേയുടെ ഗോളിന് വഴിയൊരുക്കുകയായിരുന്നു. സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ രാമോസ് കസിയസിനെ മറികടന്ന് സ്പെയിനിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായി ഇന്ന്. യോഗ്യത നേടാൻ വീണ്ടും സ്കാൻഡിനേവിയയിൽ ഇറങ്ങുന്ന സ്പെയി‌ൻ നേരിടുക സ്വീഡനെയാണ്. റൊമേനിയയാണ് ഗ്രൂപ്പ് എഫിൽ നോർവേയുടെ എതിരാളികൾ.

Exit mobile version