കൊൽക്കത്ത ഫുട്ബോൾ ലീഗ് ഗ്രൂപ്പുകളായി, കളിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ റിലഗേറ്റ് ചെയ്യും

സി‌എഫ്‌എൽ പ്രീമിയർ ഡിവിഷന്റെ ഈ സീസണിലെ മത്സരങ്ങൾ ഓഗസ്റ്റ് അവസാന വാരം ആരംഭിക്കും. ഇത്തവണ പതിനാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചാകും മത്സരം നടക്കുക. ഇന്ന് നടന്ന ടീം മീറ്റിങ്ങിനു ശേഷമാണ് ഐ എഫ് എ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്‌. ടീം മീറ്റിംഗിൽ ഈസ്റ്റ് ബംഗാൾ പങ്കെടുത്തില്ല. എങ്കിലും അവരും ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

ടീമും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നം കാരണം വലിയ പ്രതിസന്ധിയിലാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്. ഈസ്റ്റ് ബംഗാൾ ടൂർണമെന്റിൽ പങ്കെടുത്തില്ലെങ്കിൽ അവർക്ക് റിലഗേഷൻ നേരിടേണ്ടി വരും.

ഗ്രൂപ്പ്: 1 
ഭാനിപൂർ ക്ലബ്
ഈസ്റ്റ് ബംഗാൾ
സതേൺ സമിറ്റി
മുഹമ്മദൻ സ്പോർട്ടിംഗ്
ബി എസ് എസ് സ്പോർടിങ്
റെയിൽ‌വേ എഫ്‌സി
യുണൈറ്റഡ് സ്പോർട്സ് ക്ലബ്

ഗ്രൂപ്പ്: 2 
ആര്യൻ ക്ലബ്
ടോളിഗഞ്ച് അഗ്രഗാമി
എടികെ മോഹൻ ബഗാൻ
ഗോർജ് ടെലിഗ്രാഫ്
പിയർ‌ലെസ് എസ്‌സി, എഫ് കിഡ്‌ഡോർപൂർ എസ്‌സി
കൊൽക്കത്ത കസ്റ്റംസ് ക്ലബ്.

Previous articleതന്റെ ടീമിൽ സഞ്ജുവിനിടം – ലക്ഷ്മൺ
Next articleകോവിഡ് ബാധിതനായ ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കി ശ്രീലങ്ക