തന്റെ ടീമിൽ സഞ്ജുവിനിടം – ലക്ഷ്മൺ

Sanjusamson

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ താന്‍ സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. നാലാം നമ്പറിൽ താന്‍ സഞ്ജുവിനെ ഏകദിനത്തിൽ കളിപ്പിക്കുമെന്നും വിവിഎസ് വ്യക്തമാക്കി. ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരായും മൂന്നാം നമ്പറിൽ സൂര്യകുമാര്‍ യാദവിനെയും തിരഞ്ഞെടുത്ത ലക്ഷ്മൺ അഞ്ചാം നമ്പറിൽ മനീഷ് പാണ്ടേയ്ക്കും അടുത്ത രണ്ട് സ്ഥാനങ്ങളിൽ പാണ്ഡ്യ സഹോദരന്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

രണ്ട് പേസ് ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറിനെയും ദീപക് ചഹാറിനെയും തിരഞ്ഞെടുത്ത ലക്ഷ്മൺ സ്പിന്നര്‍മാരായി യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ലക്ഷ്മണിന്റെ ടീമിനോട് ഒരു വിയോജിപ്പാണ് പത്താന്‍ പ്രകടിപ്പിച്ചത്.

പത്താന്‍ ക്രുണാൽ പാണ്ഡ്യയ്ക്ക് പകരം നിതീഷ് റാണയ്ക്ക് അവസരം നല്‍കി. ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതൽ ഓവറുകള്‍ മത്സരത്തിൽ എറിയണമെന്നും ഇര്‍ഫാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

Previous articleഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയുടെ സമയത്തിലും മാറ്റം
Next articleകൊൽക്കത്ത ഫുട്ബോൾ ലീഗ് ഗ്രൂപ്പുകളായി, കളിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ റിലഗേറ്റ് ചെയ്യും