കോവിഡ് ബാധിതനായ ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കി ശ്രീലങ്ക

Grantflower

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കുവാന്‍ തീരുമാനിച്ച് ലങ്കന്‍ ബോര്‍ഡ്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ഫ്ലവറും ടെക്നിക്കൽ അനലിസ്റ്റും കോവിഡ് ബാധിതരായതോടെ പരമ്പര തന്നെ നീട്ടിവയ്ക്കേണ്ട സാഹചര്യം വരികയായിരുന്നു.

എന്നാൽ ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം ബാറ്റിംഗ് പ്രകടനം ആണ് ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കുവാന്‍ കാരണം. ഗ്രാന്റിന്റെ സേവനത്തിൽ ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റിയ്ക്ക് തൃപ്തിയില്ലെന്നും മറ്റൊരു കോച്ചിന്റെ സേവനം ഉറപ്പാക്കുവാനുമാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നും അറിയുന്നു.

ഇംഗ്ലണ്ടിൽ ബയോ സെക്യൂരിറ്റി ബബിള്‍ ഗ്രാന്റ് ഫ്ലവര്‍ ലംഘിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ് ഗ്രൂപ്പുകളായി, കളിച്ചില്ല എങ്കിൽ ഈസ്റ്റ് ബംഗാളിനെ റിലഗേറ്റ് ചെയ്യും
Next articleബിദ്യാനന്ദ ഇനി മോഹൻ ബഗാനിൽ