Picsart 25 10 30 04 42 08 631

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ക്രിസ്റ്റൽ പാലസ് പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വീണ്ടുമൊരു ലണ്ടൻ ഡാർബി. ഡിസംബർ 15, 16 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെ ആണ് നേരിടുക. ബ്രൈറ്റണിനെ തോൽപ്പിച്ചു ആഴ്‌സണൽ എത്തുമ്പോൾ ലിവർപൂളിനെ ആണ് പാലസ് മറികടന്നത്. അതേസമയം വോൾവ്സിനെ മറികടന്നു ക്വാർട്ടർ ഫൈനലിൽ എത്തിയ ചെൽസി ലീഗ് വണ്ണിലെ കാർഡിഫ് സിറ്റിയെ ആണ് നേരിടുക. റെക്സാമിനെ തോൽപ്പിച്ചു എത്തുന്ന കാർഡിഫ് സ്വന്തം മൈതാനത്ത് ആണ് ചെൽസിയെ നേരിടുക.

സ്വാൻസി സിറ്റിയെ മറികടന്നു എത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രന്റ്ഫോർഡ് ആണ് എതിരാളികൾ. ഗ്രിംപ്‌സി ടൗണിനെ തകർത്തു വരുന്ന ബ്രന്റ്ഫോർഡ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് ആണ് നേരിടുക. അതേസമയം നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഫുൾഹാമിനെ ആണ് സ്വന്തം മൈതാനത്ത് നേരിടുക. ന്യൂകാസ്റ്റിൽ ടോട്ടനം ഹോട്‌സ്പറിനെയും ഫുൾഹാം വിക്വം വാണ്ടേർസിനെയും മറികടന്നു ആണ് ലീഗ് കപ്പ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

Exit mobile version