Picsart 24 09 26 12 56 09 220

ലീഗ് കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടനം പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് നാലാം റൗണ്ടിൽ വമ്പൻ പോരാട്ടം. നാലാം റൗണ്ടിൽ ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ മാഞ്ചസ്റ്റർ സിറ്റിയെ ആണ് നേരിടുക. നിലവിലെ ജേതാക്കൾ ആയ ലിവർപൂൾ ബ്രൈറ്റനെ അവരുടെ മൈതാനത്ത് ആണ് നേരിടുക. ചെൽസി ന്യൂകാസ്റ്റിൽ യുണൈറ്റഡ്, എ.എഫ്.സി വിംബിൾഡൺ മത്സരവിജയിയെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ ബ്രന്റ്ഫോർഡ് ഷെഫീൽഡ് വെനസ്ഡെയെ ആണ് നേരിടുക.

ആഴ്‌സണൽ ചാമ്പ്യൻഷിപ്പ് ക്ലബ് ആയ പ്രസ്റ്റെൺ നോർത്ത് എന്റിനെ അവരുടെ മൈതാനത്ത് ആണ് നാലാം റൗണ്ടിൽ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടുമ്പോൾ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് ക്രിസ്റ്റൽ പാലസിനെയും നേരിടും. സൗതാപ്റ്റൺ സ്റ്റോക്ക് സിറ്റി മത്സരത്തോടെ ആണ് ലീഗ് കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുക.

Exit mobile version