സമീപകാലത്തെ ഏറ്റവും കഠിനമായ സീസനിലൂടെ കടന്ന് പോയ ബയേൺ മ്യൂണിച്ച്, ടീം തലപ്പത്ത് അഴിച്ചു പണി നടത്തുന്നു. ഒലിവർ ഖാനേയും സാലിമിസിച്ചിനേയും ടീം ഉടനെ പുറത്താക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടിമുടി അഴിച്ചു പണിയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. പ്രതിസന്ധികൾക്ക് ഇടയിലും സീസണിലെ അവസാന മത്സരത്തിൽ വിജയം നേടി ഒരിക്കൽ കൂടി ബുണ്ടസ്ലീഗ കിരീടം നേടിയതിന് പിറകെയാണ് ഈ തീരുമാനം എന്നതും പ്രത്യേകതയാണ്. ടീമിന്റെ സീഈഓ സ്ഥാനത്തേക്ക് ഒലിവർ ഖാന് പകരം ആരെത്തും എന്ന് “കിക്കർ” സൂചന നൽകുന്നുണ്ട്. ഡയറക്ടർ സ്ഥാനത്ത് സാലിഹാമിസിച്ചിന് പകരം ആരു വരും എന്ന് ഇതുവരെ സൂചനയില്ല.
നേരത്തെ, ഇന്നത്തെ അതിനിർണായകമായ ബയേണിന്റെ മത്സരം കാണാൻ ഒലിവർ ഖാൻ എത്താതിരുന്നപ്പോൾ തന്നെ മാറ്റങ്ങൾക്കുള്ള ചെറിയ സൂചനകൾ ലഭിച്ചിരുന്നു. ടീമിന്റെ സൂപ്പർവീഷറി ബോർഡിന്റെ പെട്ടെന്ന് വിളിച്ചു ചേർക്കപ്പെട്ട മീറ്റിങ്ങിൽ ആണത്രേ ഈ തീരുമാനങ്ങൾ ഉണ്ടായത്. നിലവിൽ ടീമിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ഡെപ്യൂട്ടി സിഈഓയും ആയ ജാൻ ക്രിസ്റ്റ്യൻ ഡ്രീസൻ ആവും ഒലിവർ ഖാന്റെ പകരക്കാരൻ ആവുന്നത്. അതേ സമയം ലീഗിലെ അവസാന മത്സരത്തിലെ വിജയത്തോടെ തുടർച്ചയായ പതിനൊന്നാം ബുണ്ടസ്ലീഗ കിരീടം നേടാൻ ബയേണിനായിരുന്നു.
Category: Bundesliga
Bundesliga, sometimes referred to as the Fußball-Bundesliga or 1. Bundesliga, is a professional association football league in Germany. ബുണ്ടസ് ലീഗ, Bundesliga German League ജർമ്മനി ബയേൺ മ്യൂണിച്ച് ഡോർട്മുണ്ട് Bayern Munich Borussia Dortmund
വിട്ട് കൊടുക്കാനില്ല, മികച്ച ജയവുമായി ഡോർട്ട്മുണ്ട് ബയേണിന് തൊട്ടു പിറകിൽ
ജർമ്മൻ ബുണ്ടസ് ലീഗയിൽ വെറും രണ്ടു മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന സമയത്ത് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് ബൊറൂസിയ ഗ്ലെബാകിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത ബൊറൂസിയ ഡോർട്ട്മുണ്ട് ബയേണിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 32 മിനിറ്റിനുള്ളിൽ എതിരാളികളെ തകർത്തു എറിഞ്ഞ പ്രകടനം ആണ് ഡോർട്ട്മുണ്ട് പുറത്ത് എടുത്തത്. അഞ്ചാം മിനിറ്റിൽ മാലനിലൂടെ മുന്നിൽ എത്തിയ ഡോർട്ട്മുണ്ടിനു 18 മത്തെ മിനിറ്റിൽ ഹാളറിനെ വീഴ്ത്തിയ പെനാൽട്ടി ലക്ഷ്യം കണ്ട ജൂഡ് ബെല്ലിങ്ഹാം രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടു മിനിറ്റിനുള്ളിൽ മാലന്റെ പാസിൽ നിന്നു മികച്ച ബാക് ഹീൽ ഫിനിഷിലൂടെ മൂന്നാം ഗോൾ കണ്ടത്തിയ സെബാസ്റ്റ്യൻ ഹാളർ ഡോർട്ട്മുണ്ടിന് വലിയ ആവേശം സമ്മാനിച്ചു.
32 മത്തെ മിനിറ്റിൽ മാലന്റെ തന്നെ പാസിൽ നിന്നു നാലാം ഗോൾ നേടിയ ഹാളർ ഡോർട്ട്മുണ്ട് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഗ്ലെബാകിന്റെ തിരിച്ചു വരാനുള്ള ശ്രമങ്ങൾ കാണാൻ ആയി. 75 മത്തെ മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട റമി ഒരു ഗോൾ തിരിച്ചടിച്ചു. 85 മത്തെ മിനിറ്റിൽ പകരക്കാരനായ ലൂക നെറ്റ്‌സിന്റെ പാസിൽ നിന്നു ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ലാർസ് സ്റ്റിന്റിൽ ഒരു ഗോൾ കൂടി ഗ്ലെബാകിന് ആയി മടക്കി. എന്നാൽ മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന നിമിഷം പെനാൽട്ടി വഴങ്ങിയതിനു പകരമായി ഗോൾ നേടിയ ജിയോ റെയ്‌ന ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. അടുത്ത മത്സരത്തിൽ ഡോർട്ട്മുണ്ട് ഓഗ്സ്ബർഗിനെ നേരിടുമ്പോൾ ബയേണിന് ആർ.ബി ലൈപ്സിഗ് ആണ് എതിരാളികൾ.
കിരീടപോരാട്ടത്തിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്, ഡോർട്ട്മുണ്ടിനെക്കാൾ നാലു പോയിന്റുകൾ മുന്നിൽ
ജർമ്മൻ ബുണ്ടസ് ലീഗയിൽ കിരീട പോരാട്ടത്തിൽ പിന്നിലേക്ക് ഇല്ല എന്ന സൂചന നൽകി ബയേൺ മ്യൂണിക്. തരം താഴ്ത്തൽ പോരാട്ടത്തിലുള്ള ഷാൽകെക്ക് എതിരെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് ബയേൺ ജയം കണ്ടത്. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ച ഡോർട്ട്മുണ്ടിനെക്കാൾ നാലു പോയിന്റുകൾ മുന്നിൽ ആണ് അവർ ഇപ്പോൾ. അതേസമയം ലീഗിൽ 16 മത് ആണ് ഷാൽകെ. നിരവധി അവസരങ്ങൾക്ക് ശേഷം 21 മത്തെ മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു തോമസ് മുള്ളർ ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് മുസിയാലയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി 29 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട ജോഷുവ കിമ്മിഷ് ബയേണിനു രണ്ടാം ഗോളും സമ്മാനിച്ചു.
ഇടവേളക്ക് ശേഷം നാലു ഗോളുകൾ ആണ് ബയേൺ നേടിയത്. 50 മത്തെ മിനിറ്റിൽ കാൻസെലോയുടെ പാസിൽ നിന്നു സെർജ് ഗനാബ്രി അവർക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 65 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഗനാബ്രി ബയേണിന്റെ വലിയ ജയം ഉറപ്പിച്ചു. തുടർന്ന് 80 മത്തെ മിനിറ്റിൽ മുസിയാലയുടെ പാസിൽ നിന്നു പകരക്കാരൻ മാതിയാസ് ടെൽ, 92 മത്തെ മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു മസറൗയി എന്നിവർ ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. അതേസമയം മറ്റ് മത്സരങ്ങളിൽ യൂണിയൻ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, വോളവ്‌സ്ബർഗ് എന്നിവരും ജയം കണ്ടു.
രണ്ടാം പകുതിയിൽ ഗോളടിച്ചു ജയിച്ചു ബയേൺ, ഡോർട്ട്മുണ്ടിനെക്കാൾ നാലു പോയിന്റുകൾ മുന്നിൽ
ജർമ്മൻ ബുണ്ടസ് ലീഗയിൽ നിർണായക ജയം കണ്ടത്തി ബയേൺ മ്യൂണിക്. വെർഡർ ബ്രമനു എതിരെ 2-1 നു ജയം കുറിച്ച അവർ നിലവിൽ ലീഗിൽ ഒരു കളി കുറവ് കളിച്ച ഡോർട്ട്മുണ്ടിനെക്കാൾ 4 പോയിന്റുകൾ മുന്നിലാണ്. ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. കിമ്മിചിന്റെ മികച്ച ഹെഡർ ആദ്യ പകുതിയിൽ ബ്രമർ കീപ്പർ രക്ഷിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ആണ് ബയേണിനു നിർണായക ഗോൾ നേടാൻ ആയത്. റീബോണ്ടിൽ നിന്നു തന്റെ മുൻ ക്ലബിന് എതിരെ സെർജ് ഗനാബ്രിയാണ് ബയേണിനു ആയി ഗോൾ നേടിയത്. 10 മിനിറ്റിനുള്ളിൽ മസറൗയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലീറോയ് സാനെ ബയേണിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. മിലോസ് വെൽകോവിചിന്റെ പാസിൽ നിന്നു 30 വാര അകലെ നിന്നു ഉഗ്രൻ അടിയിലൂടെ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഷിമിറ്റ് ബ്രമനു ആയി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയായിരുന്നില്ല. ബയേണിന്റെ ജയത്തോടെ നാളെ വോൾവ്സ്ബർഗിനെ നേരിടുന്ന ഡോർട്ട്മുണ്ടിന് ജയം അനിവാര്യമാണ്.
ബ്രില്യന്റ് ഡോർട്ട്മുണ്ട്! വമ്പൻ ജയവുമായി ബയേണിനെ മറികടന്നു ലീഗിൽ ഒന്നാമത്
ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേണിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തകർത്തത്. ഡോർട്ട്മുണ്ട് വലിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ 19 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നു ജൂഡ് ബെല്ലിങ്ഹാം ഗോൾ കണ്ടത്തി. 24 മത്തെ മിനിറ്റിൽ ഡോർട്ട്മുണ്ട് തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. കരിം അദയെമിയുടെ ഹെഡർ പാസിൽ നിന്നു ഡോണിൽ മാലൻ ആണ് രണ്ടാം ഗോൾ നേടിയത്.
41 മത്തെ മിനിറ്റിൽ റാഫേൽ ഗുരേയിരോയുടെ ക്രോസിൽ നിന്നു മാറ്റ് ഹമ്മൽസ് ഹെഡറിലൂടെ മൂന്നാം ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ കരിം അദയെമിയുടെ പാസിൽ തന്നെ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ മാലൻ ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ജയത്തോടെ ലീഗിൽ 5 മത്സരങ്ങൾ അവശേഷിക്കുമ്പോൾ ബയേണിനെക്കാൾ ഒരു പോയിന്റ് മുന്നിൽ ആണ് ഡോർട്ട്മുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാൻ ആയാൽ ഡോർട്ട്മുണ്ടിന് ചരിത്ര കിരീടം നേടാൻ ആവും. അതേസമയം ഫ്രാങ്ക്ഫർട്ട് ലീഗിൽ ഒമ്പതാം സ്ഥാനത്ത് ആണ്.
നേഗ്ൽസ്മാൻ ശാപം!? ബയേണിനു ബുണ്ടസ് ലീഗയിലും രക്ഷയില്ല, മൈൻസിനോട് തോൽവി
ജർമ്മൻ ബുണ്ടസ് ലീഗ കിരീട പോരാട്ടത്തിൽ വമ്പൻ ട്വിസ്റ്റ്. ചാമ്പ്യൻസ് ലീഗ് നിരാശ മറക്കാൻ ലീഗ് പോരാട്ടത്തിന് ഇറങ്ങിയ ബയേൺ മ്യൂണിക് മൈൻസ് 05 നോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടു. ഇതോടെ ഇന്നത്തെ മത്സരം ജയിക്കാൻ ആയാൽ ബൊറൂസിയ ഡോർട്ട്മുണ്ട് 5 മത്സരങ്ങൾ മാത്രം അവശേഷിക്കെ ലീഗിൽ ഒന്നാമത് എത്തും. ഈ അടുത്ത് പരിശീലകൻ യൂലിയൻ നേഗ്ൽസ്മാനെ മാറ്റി തോമസ് ടൂഹലിനെ കൊണ്ടു വന്ന ബയേൺ നേരിടുന്ന മറ്റൊരു തിരിച്ചടിയാണ് ഇത്. മൈൻസിന്റെ മൈതാനത്ത് ബയേൺ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 29 മത്തെ മിനിറ്റിൽ കാൻസലോയുടെ ക്രോസിൽ നിന്നു സാദിയോ മാനെ ഹെഡറിലൂടെ ബയേണിനെ മുന്നിൽ എത്തിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ മൈൻസിന് മുന്നിൽ ബയേണിനു ഉത്തരം ഉണ്ടായില്ല. 65 മത്തെ മിനിറ്റിൽ ഫ്രീകിക്ക് തടയുന്നതിൽ ബയേൺ പരാജയപ്പെട്ടപ്പോൾ ലുഡോവിച് അയോർക് മൈൻസിന് ആയി സമനില സമ്മാനിച്ചു. കാൻസലോയുടെ പിഴവ് ആണ് താരത്തെ ഓൺ സൈഡ് ആയി നിർത്തിയത്. ഇതിന്റെ ഞെട്ടൽ മാറും മുമ്പ് 73 മത്തെ മിനിറ്റിൽ കരിം ഒനിസിവോയുടെ പാസിൽ നിന്നു ലിയാൻഡ്രോ ബരേരിയോ മൈൻസിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 6 മിനിറ്റിനുള്ളിൽ ഹാഞ്ചെ-ഓൽസന്റെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഗോൾ നേടിയ പകരക്കാരൻ ആരോൺ മാർട്ടിൻ മൈൻസ് ജയം ഉറപ്പിച്ചു. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ മൈൻസിന് ആയി. നിലവിൽ ഒന്നാമത് ആണെങ്കിലും ഇന്ന് ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാൽ ബയേൺ രണ്ടാമത് ആവും.
തിമോ വെർണർ ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ തികച്ചു, ആർ.ബി ലൈപ്സിഗിന് ജയം
ജർമ്മൻ ബുണ്ടസ് ലീഗയിൽ ഓഗസ്ബർഗിനെ 3-2 നു തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് മൂന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. ലാഗോയുടെ പാസിൽ നിന്നു ആർണേ മെയിർ ആണ് അവരുടെ ഗോൾ നേടിയത്. എന്നാൽ പത്താം മിനിറ്റിൽ വെർണറിന്റെ പാസിൽ നിന്നു കെവിൻ കാമ്പിൽ ലൈപ്സിഗിന് ആയി സമനില ഗോൾ നേടി. 32 മത്തെ മിനിറ്റിൽ തിമോ വെർണർ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി.
ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നായിരുന്നു വെർണറിന്റെ ഗോൾ. 3 മിനിറ്റിനുള്ളിൽ വെർണറിന്റെ രണ്ടാം ഗോൾ പിറന്നു. കെവിൻ കാമ്പിലിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളി ഷോട്ടിലൂടെ വെർണർ ബുണ്ടസ് ലീഗയിലെ തന്റെ നൂറാം ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതിയിൽ റൂബൻ വർഗാസിന്റെ ഗോൾ ഓഗസ്ബർഗിനു പ്രതീക്ഷ നൽകിയെങ്കിലും ജയം ലൈപ്സിഗ് കൈവിട്ടില്ല. തോൽവിയോടെ 14 സ്ഥാനത്ത് ആണ് ഓഗസ്ബർഗ്.
ബയേണിനു ഒപ്പമെത്താനുള്ള അവസരം കളഞ്ഞു ഡോർട്ട്മുണ്ട്, 3 തവണ മുന്നിൽ നിന്ന ശേഷം സമനില
ജർമ്മൻ ബുണ്ടസ് ലീഗയിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാർ ആയ ബയേണിന് ഒപ്പമെത്താനുള്ള സുവർണാവസരം കളഞ്ഞു കുളിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ഹോഫൻഹേയിമുമായി ഇന്ന് ബയേൺ സമനില വഴങ്ങിയപ്പോൾ 3 പ്രാവശ്യം മുന്നിട്ടു നിന്ന ശേഷം ഡോർട്ട്മുണ്ട് 10 പേരായി കളിച്ച സ്റ്റുഗാർട്ടിനോട് സമനില വഴങ്ങി. ഇതോടെ നിലവിൽ ലീഗിൽ ബയേണിന് 2 പോയിന്റ് പിന്നിൽ തന്നെയാണ് ഡോർട്ട്മുണ്ട്. അതേസമയം തരം താഴ്ത്തൽ പോരാട്ടത്തിലുള്ള സ്റ്റുഗാർട്ട് തരം താഴ്ത്തൽ പ്ലെ ഓഫ് സ്ഥാനത്തേക്കും ഉയർന്നു. ദുർബലരായ എതിരാളികളോട് ഡോർട്ട്മുണ്ട് മികച്ച രീതിയിൽ ആണ് തുടങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അവർക്ക് ആധിപത്യം ഉണ്ടെങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ സ്റ്റുഗാർട്ടും പിന്നിൽ ആയിരുന്നില്ല.
മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഡോണിയൽ മാലന്റെ പാസിൽ നിന്നു സെബാസ്റ്റ്യൻ ഹാളർ ഡോർട്ട്മുണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചു. 33 മത്തെ മിനിറ്റിൽ മാലൻ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ചു ഡോർട്ട്മുണ്ടിന്റെ മുൻതൂക്കം ഇരട്ടിയാക്കി. 39 മത്തെ മിനിറ്റിൽ രണ്ടാം ചുവപ്പ് കാർഡ് കണ്ടു മാവ്റോപാനസ് പുറത്ത് പോയതോടെ സ്റ്റുഗാർട്ട് 10 പേരായി ചുരുങ്ങി. എന്നാൽ ബുണ്ടസ് ലീഗയിൽ നിലനിൽക്കാൻ ആയി പൊരുതിയ സ്റ്റുഗാർട്ട് 53 മത്തെ മിനിറ്റിൽ ഗോൾ മടക്കി. എന്നാൽ ഈ ഗോൾ വാർ അനുവദിച്ചില്ല. എങ്കിലും നിർത്താതെ പൊരുതിയ സ്റ്റുഗാർട്ട് ടാങ്കയ് കൗലുബാലിയിലൂടെ ഒരു ഗോൾ മടക്കി. അന്റോണിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. 84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു സ്റ്റുഗാർട്ടിന്റെ സമനില ഗോൾ വന്നു.
ഡോർട്ട്മുണ്ടിനെ ഞെട്ടിച്ചു ജോഷ വാഗ്നോമാൻ ആണ് സമനില ഗോൾ നേടിയത്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ യുവതാരം ജിയോ റെയ്‌ന ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് വീണ്ടും ജയം കണ്ടതായി പ്രതീക്ഷിച്ചു. എന്നാൽ എല്ലാ വീര്യവുമായി സ്വന്തം മൈതാനത്ത് പൊരുതിയ സ്റ്റുഗാർട്ട് വിട്ടു കൊടുക്കാൻ ഒരുക്കം അല്ലായിരുന്നു. ജോഷ വാഗ്നോമാന്റെ ക്രോസിൽ നിന്നു മത്സരത്തിന്റെ അവസാന മിനിറ്റിൽ 97 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സിലാസ് കണ്ടോമ്പ മുവുമ്പ സ്റ്റുഗാർട്ടിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചു. ബയേണിന് ഒപ്പമെത്താനുള്ള സുവർണ അവസരം ഡോർട്ട്മുണ്ട് പാഴാക്കിയപ്പോൾ ബുണ്ടസ് ലീഗയിൽ നിലനിൽക്കാനുള്ള പോരാട്ടത്തിൽ സ്റ്റുഗാർട്ടിന് ഇത് വിലമതിക്കാത്ത പോയിന്റ് ആയി.
ടൂഷലിന് കാര്യങ്ങൾ എളുപ്പമല്ല, ഹോഫൻഹേയിമുമായി സമനില വഴങ്ങി ബയേൺ
പതിമൂന്നാം സ്ഥാനത്തുള്ള ഹോഫൻഹേയിമുമായി സമനില വഴങ്ങി ബയേൺ മ്യൂണിക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. ബയേണിനായി പവാർഡ് ഒരിക്കൽ കൂടി വല കുലുക്കിയപ്പോൾ, ഹോഫൻഹേയിമിന്റെ ഗോൾ ക്രാമറിച്ച് ആണ് നേടിയത്. പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും ഡോർമുണ്ട് സ്റ്റുഗർട്ടുമായി സമനിലയിൽ പിരിഞ്ഞതോടെ ബയേൺ ഒന്നാം സ്ഥാനത്ത് രണ്ടു പോയിന്റ് ലീഡ് നിലനിർത്തി.
സന്ദർശകരുടെ അക്രമണത്തോടെ ആണ് മത്സരം ആരംഭിച്ചത്. എന്നാൽ ബയേൺ ഉടനെ തന്നെ നിയന്ത്രണം ഏറ്റെടുത്തു. അഞ്ചാം മിനിറ്റിൽ കിമ്മിച്ചിന്റെ പാസിൽ നിന്നും പവാർഡിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. കാൻസലോയുടെ ശ്രമം കീപ്പർ തടുത്തു. കോമാന്റെ ശ്രമവും ലക്ഷ്യം കാണാതെ പോയി. പിറകെ കോർണറിൽ നിന്നെത്തിയ പന്ത് എതിർ പ്രതിരോധം ക്ലിയർ ചെയ്‌തത് കോമാൻ തിരിച്ചു ബോക്സിലേക്ക് തന്നെ നിലം പറ്റെ നൽകിപ്പോൾ, പവാർഡ് വലയിൽ എത്തിച്ചു. പിന്നീട് മുള്ളറുടെ ഹെഡർ ശ്രമവും ബോസ്‌കിന് പുറത്തു നിന്നുള്ള ഗ്നാബറിയുടെ ശ്രമവും ഫലം കണ്ടില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോമാന്റെ ഷോട്ട് കീപ്പർ സേവ് ചെയ്തു. സാനെയുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. ഇതിനിടയിലും സമനില ഗോളിനായി ഹോഫൻഹേയിമിന്റെ ശ്രമങ്ങൾ തുടർന്നു. സ്റ്റില്ലറുടെ ശ്രമം അകന്ന് പോയി. 71ആം മിനിറ്റിൽ സമനില ഗോൾ എത്തി. മികച്ചൊരു ഫ്രീകിക്കിലൂടെ സോമറിന് യാതൊരു അവസരവും നൽകാതെ ക്രാമറിച്ച് ആണ് ഗോൾ കണ്ടെത്തിയത്. രണ്ടു മിനിറ്റിനു ശേഷം പവാർഡ് ബയേണിനായി വല കുലുക്കിയെങ്കിലും വാർ ചെക്കിൽ ഓഫ്‌സൈഡ് വിധിച്ചതോടെ സ്‌കോർ നില തുല്യമായി തുടർന്നു. അവസാന നിമിഷങ്ങളിൽ ബയേൺ തുടർച്ചയായ അക്രമങ്ങൾ നടത്തി. ബോക്സിനുള്ളിൽ നിന്നും ഗ്നാബറിക്ക് ലഭിച്ച സുവർണാവസരം താരം പുറത്തേക്കടിച്ചു. കോർണർ വഴങ്ങി പല മുന്നേറ്റങ്ങകും ഹോഫൻഹെഐഎം തടുത്തത്.
പ്രശ്നങ്ങൾ അടഞ്ഞ അധ്യായം; മാനെ വിഷയത്തിൽ പ്രതികരിച്ച് ടൂഷൽ
സാദിയോ മാനെയും സാനെയും തമ്മിലുണ്ടായ പ്രശ്നങ്ങൾ അടഞ്ഞ അധ്യായമാണെന്ന് ബയേൺ പരിശീലകൻ തോമസ് ടൂഷൽ. ഹോഫൻഹേയിമുമായുള്ള മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശിക്ഷയായി പിഴ ഈടാക്കിയതും മത്സര വിലക്കും ചുമത്തിയെന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു. താൻ സംഭവം നേരിട്ടു കണ്ടില്ലെങ്കിലും താരങ്ങളുമായും സ്റ്റാഫുമായും ഉടനെ സംസാരിക്കാൻ ശ്രമിച്ചെന്നും ടൂഷൽ പറഞ്ഞു.
അടുത്ത പരിശീലന സെഷന് മുന്നോടിയായി തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ തങ്ങൾക്ക് സാധിച്ചെന്ന് ടൂഷൽ പറഞ്ഞു, “വളരെ മോശമായ സംഭവമാണ് അരങ്ങേറിയത്. എന്നാൽ ഉടനെ അത് പരിഹരിക്കാൻ സാധിച്ചു. വീണ്ടും ഊർജത്തോടെ പരിശീലന സെഷനിൽ പങ്കെടുക്കാനും സാധിച്ചു”. മാനെയെ വളരെ കാലമായി തനിക്ക് അറിയാമെന്ന് ചൂണ്ടിക്കാണിച്ച ടൂഷൽ, താരം തികഞ്ഞ പ്രൊഫെഷണൽ ആണെന്നും പറഞ്ഞു. സംഭവത്തിൽ തെറ്റ് മനസിലാക്കിയ താരം മാപ്പ് ചോദിച്ചെന്നും ടൂഷൽ വെളിപ്പെടുത്തി. എന്നാൽ തന്റെ കോച്ചിങ് കരിയറിൽ ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടല്ലെന്നും ടൂഷൽ കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള രണ്ടാം പാദത്തിനെ കുറിച്ചു ചോദിച്ചപ്പോൾ ഫുട്ബോളിൽ അസംഭവ്യമായി ഒന്നുമില്ലെന്നും തിരിച്ചു വരാൻ സാധുക്കുമെന്നാണ് പ്രതീക്ഷയെന്നും ടൂഷൽ പ്രതികരിച്ചു. തിരിച്ചടികളിൽ നിന്നും ടീം തിരിച്ചു കയറുമെന്ന് ടൂഷൽ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ശ്രദ്ധ ശനിയാഴ്ചത്തെ മത്സരത്തിൽ മാത്രമാണെന്നും ടൂഷൽ പറഞ്ഞു. ഉപമെൻകാനോയേയും പിന്തുണച്ച ടൂഷൽ താരം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
തരം താഴ്ത്തൽ പോരാട്ടത്തിൽ ഹെർത്തക്ക് മേൽ വലിയ ജയവുമായി ഷാൽക്കെ
ജർമ്മൻ ബുണ്ടസ് ലീഗയിൽ തരം താഴ്ത്തൽ പോരാട്ടത്തിൽ വലിയ ജയവുമായി ഷാൽക്കെ. ഹെർത്ത ബെർലിനെ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് ഷാൽക്കെ ജയിച്ചത്. തരം താഴ്ത്തൽ പോരാട്ടത്തിൽ ഇത് വലിയ ജയം ആയി ഷാൽക്കെക്ക്. മൂന്നാം മിനിറ്റിൽ ടിം സ്‌കാർകെയുടെ ഗോളിൽ മുന്നിലെത്തിയ ഷാൽക്കെ 13 മത്തെ മിനിറ്റിൽ മാരിയസ് ബൽറ്ററുടെ മുൻതൂക്കം ഇരട്ടിയാക്കി. ടിം സ്‌കാർകെയുടെ പാസിൽ നിന്നായിരുന്നു മാരിയസിന്റെ ഗോൾ. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സ്റ്റീവൻ ജോവറ്റിച് ഹെർത്തക്ക് ആയി ഒരു ഗോൾ മടക്കി.
രണ്ടാം പകുതിയിൽ കെനാം കറമാന്റെ പാസിൽ നിന്നു സൈമൺ തിറോഡ് ഷാൽക്കെക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 78 മത്തെ മിനിറ്റിൽ ഡാനി ലാറ്റ്സയുടെ പാസിൽ നിന്നു മാരിയസ് ബൽറ്റർ രണ്ടാം ഗോൾ നേടിയതോടെ ഷാൽക്കെ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ മാർകോ റിച്ചർ ഹെർത്തക്ക് ആയി ഒരു ഗോൾ കൂടി മടക്കി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ മാർകിൻ കാമിൻസ്കി ഷാൽക്കെ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഷാൽക്കെ തരം താഴ്ത്തൽ പ്ലെ ഓഫ് സ്ഥാനമായ 16 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഹെർത്ത ബെർലിൻ അവസാന സ്ഥാനമായ 18 സ്ഥാനത്തേക്ക് വീണു.
സാദിയോ മാനെയെ ബയേൺ മ്യൂണിക് സസ്‌പെന്റ് ചെയ്തു
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ശേഷം സഹതാരം ലീറോയ് സാനെയെ അടിച്ച സാദിയോ മാനെയെ മ്യൂണിക് സസ്‌പെന്റ് ചെയ്തു. ഇതോടെ ഹോഫൻഹെയിമിനു എതിരായ അടുത്ത ബുണ്ടസ് ലീഗ മത്സരത്തിൽ മാനെ ടീമിൽ ഉണ്ടാവില്ല. ഇതിനു പിറകെ താരത്തിന് ക്ലബ് പിഴയും വിധിക്കും.
ഇന്ന് മാനെയും തുടർന്ന് സാനെയും ക്ലബ് അംഗങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മാനെക്ക് എതിരെ ജർമ്മൻ വമ്പന്മാർ നടപടി സ്വീകരിച്ചത്. ഒക്ടോബറിന് ശേഷം ബയേണിന് ആയി ഗോൾ നേടാൻ ആവാത്ത മാനെ പക്ഷെ ട്രെയിനിങിൽ പങ്കെടുത്തിരുന്നു. അതേസമയം ക്ലബ് മാനെയെ വിൽക്കുന്ന കാര്യം ആലോചിക്കും എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.