ടിമോ വെർണർ ന്യൂയോർക്ക് റെഡ് ബുൾസിലേക്ക്; ലൈപ്സിഗ് വിടാനൊരുങ്ങുന്നു


ടിമോ വെർണർ മേജർ ലീഗ് സോക്കറിലേക്ക് മാറാൻ ഒരുങ്ങുന്നു. ആർബി ലൈപ്സിഗിന്റെ സഹോദര ക്ലബ്ബായ ന്യൂയോർക്ക് റെഡ് ബുൾസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ജർമ്മൻ മാധ്യമങ്ങളായ ലീപ്സിഗർ ഫോൾക്ക്‌സ് സൈതുങ്, കിക്കർ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, 29 വയസ്സുകാരനായ ഈ സ്ട്രൈക്കർ ഈ നീക്കത്തിന് പ്രാഥമിക അനുമതി നൽകിയിട്ടുണ്ട്. ശമ്പളം ഉൾപ്പെടെയുള്ള കരാർ വ്യവസ്ഥകളെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്.


2024-25 സീസണിൽ ടോട്ടൻഹാം ഹോട്ട്സ്പറിൽ ലോണിൽ കളിച്ച വെർണർക്ക് ലൈപ്സിഗിന്റെ ഭാവി പദ്ധതികളിൽ സ്ഥാനമില്ല. ഒരു വർഷത്തെ കരാർ ബാക്കിയുണ്ടായിട്ടും, മിശ്രിത പ്രകടനങ്ങൾ കാഴ്ചവെച്ച ലണ്ടനിലെയും ലൈപ്സിഗിലെയും സ്പെല്ലുകൾക്ക് ശേഷം തന്റെ കരിയറിൽ ഒരു പുതിയ അധ്യായം തേടുന്ന ഈ ജർമ്മൻ ഇന്റർനാഷണലിന് എംഎൽഎസ് ഒരു പ്രധാന ഓപ്ഷനായി മാറിയിരിക്കുകയാണ്.


വെർണർ ആദ്യം 2016-ൽ സ്റ്റട്ട്ഗർട്ടിൽ നിന്ന് ലൈപ്സിഗിൽ ചേരുകയും 2020-ൽ 53 ദശലക്ഷം യൂറോയ്ക്ക് ചെൽസിയിലേക്ക് മാറുകയും ചെയ്തിരുന്നു. 2022-ൽ ഏകദേശം 20 ദശലക്ഷം യൂറോയ്ക്ക് അദ്ദേഹം ലൈപ്സിഗിലേക്ക് തിരിച്ചെത്തിയെങ്കിലും അതിനുശേഷം സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടി.
റെഡ് ബുൾ ഫുട്ബോൾ നെറ്റ്‌വർക്കിന്റെ ഭാഗമായ ന്യൂയോർക്ക് റെഡ് ബുൾസ്, വെർണറിന് സമ്മർദ്ദം കുറഞ്ഞ ചുറ്റുപാടിൽ തന്റെ കരിയർ തിരികെ കൊണ്ടുവരാനും ഒരു പ്രധാന പങ്ക് വഹിക്കാനും പറ്റിയ ലക്ഷ്യസ്ഥാനമായി കണക്കാക്കപ്പെടുന്നു.


തുർക്കിയിലെ ക്ലബ്ബുകളും വെർണറിൽ താൽപ്പര്യം കാണിച്ചിരുന്നെങ്കിലും, എംഎൽഎസ് അവസരത്തിനാണ് ഇപ്പോൾ മുൻഗണന.

വെർണർ അടുത്ത സീസണിലും സ്പർസിൽ ഉണ്ടാകും

ജർമ്മൻ താരം ടിമോ വെർണർ സ്പർസിൽ തുടരും. ലോണിൽ കഴിഞ്ഞ ജനുവരി മുതൽ സ്പർസിൽ കളിക്കുന്ന താരത്തെ പുതിയ ഒരു ലോൺ കരാറിൽ സ്പർസ് വീണ്ടും സൈൻ ചെയ്തും. അടുത്ത സീസൺ അവസാനം വരെ സ്പർസിൽ താരം തുടരുന്ന തരത്തിൽ ഒരു കരാർ ആണ് ലെപ്സിഗുമായി സ്പർസ് ഇന്ന് ഒപ്പുവെച്ചത്. ലോൺ ആണെങ്കിലും അത് കഴിഞ്ഞ് 15 മില്യൺ നൽകിയാൽ സ്പർസിന് താരത്തെ സ്വന്തമാക്കാൻ ആകും.

ലെപ്സിഗ് താരമായ വെർണർ അവിടെ അത്ര നല്ല ഫോമിൽ അല്ലായിരുന്നു. സ്പർസിൽ ലോണിൽ എത്തിയതിനു ശേഷം വെർണറിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടിരുന്നു. ഒരു സ്റ്റാർട്ടിംഗ് ഇലവൻ താരമായല്ല ഒരു സ്ക്വാഡ് പ്ലയർ ആയാകും സ്പർസ് വെർണറിനെ കാണുന്നത്.

മുമ്പ് ചെൽസിയുടെ ഒപ്പം പ്രീമിയർ ലീഗിൽ ടിമോ വെർണർ കളിച്ചിട്ടുണ്ട്. ചെൽസിയിൽ ഫോമിൽ എത്താൻ ആകാത്തതോടെ ഒരു സീസൺ മുമ്പ് താരം തിരികെ ലെപ്സിഗിലേക്ക് പോവുക ആയിരുന്നു‌.

വെർണർ സ്പർസിൽ എത്തി, ഔദ്യോഗിക പ്രഖ്യാപനം വന്നു

ജർമ്മൻ താരം ടിമോ വെർണറിനെ സ്പർസ് സ്വന്തമാക്കി. താരത്തെസൈൻ ചെയ്തതായി സ്പർസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോണിൽ ആണ് താരത്തെ സ്പർസ് സ്വന്തമാക്കുന്നത്. ലോൺ ആണെങ്കിലും അത് കഴിഞ്ഞ് 15 മില്യൺ നൽകിയാൽ സ്പർസിന് താരത്തെ സ്വന്തമാക്കാൻ ആകും. സ്പർസിൽ വെർണർ നമ്പർ 16 ജേഴ്സി ധരിക്കും.

ലെപ്സിഗ് താരമായ വെർണർ അവിടെ അത്ര നല്ല ഫോമിൽ ആയിരുന്നില്ല. അധികം അവസരം കിട്ടാത്തതും താരം ക്ലബ് വിടാൻ കാരണമായി. മുമ്പ് ചെൽസിയുടെ ഒപ്പം പ്രീമിയർ ലീഗിൽ ടിമോ വെർണർ കളിച്ചിട്ടുണ്ട്. ചെൽസിയിൽ ഫോമിൽ എത്താൻ ആകാത്തതോടെ ഒരു സീസൺ മുമ്പ് താരം തിരികെ ലെപ്സിഗിലേക്ക് പോവുക ആയിരുന്നു‌. ചെൽസിക്ക് ഒപ്പം 89 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ വെർണർ നേടി.

ടിമോ വെർണർ സ്പർസിൽ, കരാർ ധാരണയിൽ എത്തി

ജർമ്മൻ താരം ടിമോ വെർണറിനെ സ്പർസ് സ്വന്തമാക്കും. ലോണിൽ ആണ് താരത്തെ സ്പർസ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും സ്പർസുമായി താരം കരാറിൽ എത്തുക ആയിരുന്നു. ലോൺ ആണെങ്കിലും അത് കഴിഞ്ഞ് 15 മില്യൺ നൽകിയാൽ സ്പർസിന് താരത്തെ സ്വന്തമാക്കാൻ ആകും.

ലെപ്സിഗ് താരമായ വെർണർ അവിടെ അത്ര നല്ല ഫോമിൽ അല്ല. അധികം അവസരം കിട്ടാത്തതും താരം ക്ലബ് വിടാൻ കാരണമായി. മുമ്പ് ചെൽസിയുടെ ഒപ്പം പ്രീമിയർ ലീഗിൽ ടിമോ വെർണർ കളിച്ചിട്ടുണ്ട്. ചെൽസിയിൽ ഫോമിൽ എത്താൻ ആകാത്തതോടെ ഒരു സീസൺ മുമ്പ് താരം തിരികെ ലെപ്സിഗിലേക്ക് പോവുക ആയിരുന്നു‌.

വെർണറെ ലോണിൽ സ്വന്തമാക്കാൻ സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജർമ്മൻ താരം ടിമോ വെർണറിനെ സ്വന്തമാക്കാൻ രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ ആണ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും താരത്തിനായി രംഗത്ത് ഉണ്ട്. ഇരു ടീമുകളും ലോണിൽ താരത്തെ ടീമിൽ എത്തിക്കാൻ ആണ് നോക്കുന്നത്. ഇപ്പോൾ സ്പർസ് ആണ് ചർച്ചകളിൽ മുന്നിൽ എന്നാണ് റിപ്പോർട്ട്. ലെപ്സിഗ് താരമായ വെർണർ അവിടെ അത്ര നല്ല ഫോമിൽ അല്ല.

മുമ്പ് ചെൽസിയുടെ ഒപ്പം പ്രീമിയർ ലീഗിൽ ടിമോ വെർണർ കളിച്ചിട്ടുണ്ട്. ചെൽസിയിൽ ഫോമിൽ എത്താൻ ആകാത്തതോടെ ഒരു സീസൺ മുമ്പ് താരം തിരികെ ലെപ്സിഗിലേക്ക് പോവുക ആയിരുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ട് ഫോമിൽ അല്ലാത്തതിനാൽ ഒരു സ്ട്രൈക്കറെ കൂടെ ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്. സ്പർസിന് ആകട്ടെ പരിക്ക് ആണ് ഒരു അറ്റാക്കിങ് താരത്തെ കൂടെ അവർ സൈൻ ചെയ്യാൻ ശ്രമിക്കുന്നതിന് കാരണം.

തിമോ വെർണർ ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ തികച്ചു, ആർ.ബി ലൈപ്സിഗിന് ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഓഗസ്ബർഗിനെ 3-2 നു തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് മൂന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. ലാഗോയുടെ പാസിൽ നിന്നു ആർണേ മെയിർ ആണ് അവരുടെ ഗോൾ നേടിയത്. എന്നാൽ പത്താം മിനിറ്റിൽ വെർണറിന്റെ പാസിൽ നിന്നു കെവിൻ കാമ്പിൽ ലൈപ്സിഗിന് ആയി സമനില ഗോൾ നേടി. 32 മത്തെ മിനിറ്റിൽ തിമോ വെർണർ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി.

ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നായിരുന്നു വെർണറിന്റെ ഗോൾ. 3 മിനിറ്റിനുള്ളിൽ വെർണറിന്റെ രണ്ടാം ഗോൾ പിറന്നു. കെവിൻ കാമ്പിലിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളി ഷോട്ടിലൂടെ വെർണർ ബുണ്ടസ് ലീഗയിലെ തന്റെ നൂറാം ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതിയിൽ റൂബൻ വർഗാസിന്റെ ഗോൾ ഓഗസ്ബർഗിനു പ്രതീക്ഷ നൽകിയെങ്കിലും ജയം ലൈപ്സിഗ് കൈവിട്ടില്ല. തോൽവിയോടെ 14 സ്ഥാനത്ത് ആണ് ഓഗസ്ബർഗ്.

വെർണർ തിരികെ ലൈപ്സിഗിൽ എത്തും, താരത്തെ വിൽക്കാൻ ചെൽസി സമ്മതിച്ചു

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ വിൽക്കാൻ തന്നെ ചെൽസി തീരുമാനിച്ചു. വെർണറിന്റെ മുൻ ക്ലബ് കൂടിയായ ലൈപ്സിഗ് തന്നെ ആകും താരത്തെ സ്വന്തമാക്കുന്നത്. യുവന്റസിനെ മറികടന്നാണ് ലൈപ്സിഗ് വെർണറിനെ സ്വന്തമാക്കുന്നത്. ആദ്യം ലോണിൽ താരത്തെ അയക്കാൻ ആണ് ചെൽസി ശ്രമിച്ചത് എങ്കിലും ഇപ്പോൾ താരത്തെ വിൽക്കാൻ തന്നെ ക്ലബ് തീരുമാനിച്ചു.

അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല 26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌.

ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്. ലൈപ്സിഗിലേക്ക് മടങ്ങാൻ താരവും ആഗ്രഹിക്കുന്നുണ്ട്.

Story Highlights: Timo Werner’s return to RB Leipzig is getting closer

വെർണറെ തിരികെ ടീമിലേക്ക് എത്തിക്കാൻ ലൈപ്സിഗ് | Story Highlights: Timo Werner’s return to RB Leipzig is getting closer

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ സ്വന്തമാക്കാൻ യുവന്റസിനൊപ്പം ലൈപ്സിഗും ചേർന്നു‌. മുൻ ലൈപ്സിഗ് താരത്തെ സ്വന്തമാക്കാനുള്ള റേസിൽ ലൈപ്സിഗ് ആണ് ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

വെർണറിനെ ലോണിൽ സ്വന്തമാക്കാൻ ആണ് രണ്ട് ക്ലബുകളും ശ്രമിക്കുന്നത്. വെർണറിന് പകരം താരങ്ങളെ നൽകാനും ലൈപ്സിഗ് തയ്യാറാണ്. അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല

26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌. ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്. ലൈപ്സിഗിലേക്ക് മടങ്ങാൻ താരവും ആഗ്രഹിക്കുന്നുണ്ട്.

Story Highlights: Timo Werner’s return to RB Leipzig is getting closer

ചെൽസിയിൽ തന്നെ തുടരാനുറച്ച് ടിമോ വെർണർ

ഈ സീസൺ കഴിഞ്ഞതിന് ശേഷവും ചെൽസിയിൽ തന്നെ തുടരണമെന്ന ആഗ്രഹമാണ് തനിക്കെന്ന് ചെൽസി താരം ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ ടിമോ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. എന്നാൽ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടാനുള്ള ഒരു ശ്രമവും താൻ നടത്തില്ലെന്ന് താരം വ്യക്തമാക്കി.

ഈ സീസണിൽ ചെൽസിക്ക് വേണ്ടി 39 മത്സരങ്ങൾ കളിച്ച ടിമോ വെർണർ 10 ഗോളുകൾ മാത്രമാണ് നേടിയത്. സീസണിന്റെ തുടക്കത്തിൽ ഗോളുകൾ നേടിയ വെർണർ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അവസാനം കളിച്ച 30 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ പരിശീലക സ്ഥാനത്ത് ഫ്രാങ്ക് ലമ്പാർഡ് മാറി തോമസ് ടൂഹൽ വന്നതിന് ശേഷം ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ടിമോ വെർണർ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

വെർണർ ഉടൻ തന്നെ ഗോളടിച്ചു തുടങ്ങും: ചെൽസി പരിശീലകൻ

ചെൽസിക്ക് വേണ്ടി ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന സ്‌ട്രൈക്കർ ടിമോ വെർണർ ഉടൻ തന്നെ ഗോളടിച്ചു തുടങ്ങുമെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ. കഴിഞ്ഞ 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ ചെൽസി താരം ടിമോ വെർണറിന് ആയിട്ടില്ല. ഷെഫീൽഡ് യൂണൈറ്റഡിനെതിരെ ഗോളുകൾ നേടിയില്ലെങ്കിലും ആദ്യ ഗോളിന് അസിസ്റ്റ് നൽകിയതും ചെൽസിയുടെ വിജയ ഗോളിന് പെനാൽറ്റി നേടികൊടുത്തതും ടിമോ വെർണർ ആയിരുന്നു.

ഷെഫീൽഡ് യൂണൈറ്റഡിനെതിരായ താരത്തിനെ അസ്സിസ്റ്റ് മികച്ചതായിരുന്നെന്നും വെർണറുടെ മികച്ച തീരുമാനമാണ് ചെൽസിക്ക് പെനാൽറ്റി നേടികൊടുത്തതെന്നും ചെൽസി പരിശീലകൻ പറഞ്ഞു. ടോട്ടൻഹാമിനെതിരെയും വെർണർ പെനാൽറ്റി നേടി തന്നിട്ടുണ്ടെന്നും ഇത് താരത്തിന്റെ ആത്മവിശ്വാസം ഉയർത്തിയെന്നും തോമസ് ടുഹൽ പറഞ്ഞു. ഇത്തരത്തിൽ തരാം കളിക്കുകയാണെങ്കിൽ താരം ഉടൻ താന്നെ ഗോളുകൾ നേടുമെന്നും ചെൽസി പരിശീലകൻ കൂട്ടിച്ചേർത്തു.

തനിക്ക് മറ്റു ക്ലബ്ബുകളിൽ നിന്ന് ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നെന്ന് ചെൽസി താരം വെർണർ

തനിക്ക് യൂറോപ്പിലെ പല ക്ലബ്ബുകളിൽ നിന്നും ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ചെൽസിയിൽ എത്തിയ ടിമോ വെർണർ. കഴിഞ്ഞ ദിവസമാണ് ജർമൻ ടീമായ ആർ.ബി ലെയ്പ്‌സിഗിൽ നിന്ന് വെർണർ ചെൽസിയിൽ എത്തിയത്.

ഒരുപാട് ടീമുകൾ തനിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നെന്നും എന്നാൽ ചെൽസിയുടെ ഓഫർ തനിക്ക് എല്ലാ താരത്തിലും മികച്ചതായി തോന്നിയെന്നും തന്റെ ഫുട്ബോളിനും കരിയറിനും അത് നല്ലതായി തോന്നിയെന്നും വെർണർ പറഞ്ഞു. ജർമനിയെക്കാൾ ഇംഗ്ലണ്ടിൽ കൂടുതൽ മത്സരങ്ങൾ ഉണ്ടെന്നും പരിശീലനം നടത്താൻ സമയം കുറവാണെന്നും എന്നാൽ തന്റെ കഴിവ് ഇംഗ്ലണ്ടിൽ തെളിയിക്കണമെന്നും താരം പറഞ്ഞു.

ചെൽസിയുമായി കരാർ ഉറപ്പിക്കുന്നതിന് മുൻപ് വെർണർക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ഇന്റർ മിലൻ എന്നീ ടീമുകൾ രംഗത്തുണ്ടായിരുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ഏറെ മുൻപന്തിയിൽ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ 54 മില്യൺ പൗണ്ട് നൽകി ചെൽസി താരത്തെ സ്വന്തമാക്കുകയായിരുന്നു.

സീസണിലെ മൂന്നാം ഹാട്രിക്കുമായി വെർണർ, അഞ്ച് ഗോൾ ജയവുമായി ലെപ്സിഗ്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ആർബി ലെപ്സിഗ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഈ ബുണ്ടസ് ലീഗ സീസണിലെ മൂന്നാം ഹാട്രിക്കാണ് തീമോ വെർണർ നേടിയത്. യൂസൗഫ് പോൾസണ്ണും മാഴ്സൽ സാബിറ്റ്സറും ആണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. 8 മത്സരങ്ങളിൽ ഗോളടിക്കാതിരുന്ന വെർണറിന്റെ വമ്പൻ തിരിച്ച് വരവാണ് ഇന്നത്തേത്.

മെയിൻസിനെതിരെ വെർണറിന്റെ രണ്ടാം ഹാട്രിക്ക് ആണിത്. റിവേഴ്സ് ഫിക്സ്ചറിൽ 8 ഗോളുകൾ ആണ് മെയിൻസിന്റെ പോസ്റ്റിൽ ലെപ്സിഗ് അടിച്ച് കയറ്റിയിരുന്നത്. ഈ സീസണിലെ ഗോളുകളുടെ എണ്ണം 24 ആയി ഉയർത്താൻ വെർണർക്കായി. ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് മൂന്ന് പോയന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് ലെപ്സിഗ്.

Exit mobile version