Picsart 23 04 13 19 36 30 734

സാദിയോ മാനെയെ ബയേൺ മ്യൂണിക് സസ്‌പെന്റ് ചെയ്തു

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ശേഷം സഹതാരം ലീറോയ്‌ സാനെയെ അടിച്ച സാദിയോ മാനെയെ മ്യൂണിക് സസ്‌പെന്റ് ചെയ്തു. ഇതോടെ ഹോഫൻഹെയിമിനു എതിരായ അടുത്ത ബുണ്ടസ് ലീഗ മത്സരത്തിൽ മാനെ ടീമിൽ ഉണ്ടാവില്ല. ഇതിനു പിറകെ താരത്തിന് ക്ലബ് പിഴയും വിധിക്കും.

ഇന്ന് മാനെയും തുടർന്ന് സാനെയും ക്ലബ് അംഗങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മാനെക്ക് എതിരെ ജർമ്മൻ വമ്പന്മാർ നടപടി സ്വീകരിച്ചത്. ഒക്ടോബറിന് ശേഷം ബയേണിന് ആയി ഗോൾ നേടാൻ ആവാത്ത മാനെ പക്ഷെ ട്രെയിനിങിൽ പങ്കെടുത്തിരുന്നു. അതേസമയം ക്ലബ് മാനെയെ വിൽക്കുന്ന കാര്യം ആലോചിക്കും എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

Exit mobile version