Picsart 23 04 15 06 11 17 484

തരം താഴ്ത്തൽ പോരാട്ടത്തിൽ ഹെർത്തക്ക് മേൽ വലിയ ജയവുമായി ഷാൽക്കെ

ജർമ്മൻ ബുണ്ടസ് ലീഗയിൽ തരം താഴ്ത്തൽ പോരാട്ടത്തിൽ വലിയ ജയവുമായി ഷാൽക്കെ. ഹെർത്ത ബെർലിനെ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് ഷാൽക്കെ ജയിച്ചത്. തരം താഴ്ത്തൽ പോരാട്ടത്തിൽ ഇത് വലിയ ജയം ആയി ഷാൽക്കെക്ക്. മൂന്നാം മിനിറ്റിൽ ടിം സ്‌കാർകെയുടെ ഗോളിൽ മുന്നിലെത്തിയ ഷാൽക്കെ 13 മത്തെ മിനിറ്റിൽ മാരിയസ് ബൽറ്ററുടെ മുൻതൂക്കം ഇരട്ടിയാക്കി. ടിം സ്‌കാർകെയുടെ പാസിൽ നിന്നായിരുന്നു മാരിയസിന്റെ ഗോൾ. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സ്റ്റീവൻ ജോവറ്റിച് ഹെർത്തക്ക് ആയി ഒരു ഗോൾ മടക്കി.

രണ്ടാം പകുതിയിൽ കെനാം കറമാന്റെ പാസിൽ നിന്നു സൈമൺ തിറോഡ് ഷാൽക്കെക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 78 മത്തെ മിനിറ്റിൽ ഡാനി ലാറ്റ്സയുടെ പാസിൽ നിന്നു മാരിയസ് ബൽറ്റർ രണ്ടാം ഗോൾ നേടിയതോടെ ഷാൽക്കെ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ മാർകോ റിച്ചർ ഹെർത്തക്ക് ആയി ഒരു ഗോൾ കൂടി മടക്കി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ മാർകിൻ കാമിൻസ്കി ഷാൽക്കെ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഷാൽക്കെ തരം താഴ്ത്തൽ പ്ലെ ഓഫ് സ്ഥാനമായ 16 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഹെർത്ത ബെർലിൻ അവസാന സ്ഥാനമായ 18 സ്ഥാനത്തേക്ക് വീണു.

Exit mobile version