FIFA World Cup

U-20 ലോകകപ്പ്, പോർച്ചുഗൽ യുവനിരക്ക് വിജയ തുടക്കം

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലെ മൂന്നാം ദിവസത്തിൽ പോർച്ചുഗലിന്റെ യുവനിരയ്ക്ക് വിജയം. ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയെ ആണ് പോർച്ചുഗൽ തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ വിജയം. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ പോർച്ചുഗലിന്റെ ഗോൾ പിറന്നിരുന്നു. ജോട ഫിലിപ്പെ നൽകിയ ത്രൂ പാസ് സ്വീകരിച്ച് മുന്നേറിയ ട്രിങ്കാവോ ആണ് പോർച്ചുഗലിനായി ഗോൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പനാമയും മാലിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. കോണ്ടെ മാലിക്കു വേണ്ടിയും ബുസ്റ്റോ പനാമയ്ക്കു വേണ്ടിയും ഗോൾ നേടി.