വിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന പരമ്പര വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 36/3 എന്ന നിലയില്‍ വീണ ശേഷം കരകയറി 219 റണ്‍സ് എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. മിത്താലി രാജ്(52), താനിയ ഭാട്ടിയ(68) എന്നിവര്‍ക്കൊപ്പം ദയാലന്‍ ഹേമലത(35) കൂടി സ്കോറിംഗ് ദൗത്യം ഏറ്റെടുത്തുവെങ്കിലും 50ാം ഓവറില്‍ ഇന്ത്യ 219 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉദ്ദേശിക പ്രബോധിനി, ശ്രീപാലി വീരക്കോഡി എന്നിവര്‍ രണ്ടും ഇനോക രണവീര, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടവും ശശികല സിരിവര്‍ദ്ധനേയും ശ്രീലങ്കയെ മുന്നോട്ട് നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്കോറിനു 7 റണ്‍സ് അകലെ വരെയെത്തുവാനേ ടീമിനു സാധിച്ചുള്ളു. അവസാന ഓവറുകളില്‍ നീലാക്ഷി ഡിസില്‍വ 19 പന്തില്‍ 31 റണ്‍സുമായി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയെങ്കിലും 48.1 ഓവറില്‍ ഇന്ത്യ ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി.

10 ഓവര്‍ പിന്നിടുമ്പോള്‍ 40/3 എന്ന നിലയിലായിരുന്ന ശ്രീലങ്കയ്ക്കായി നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ശശികല റണ്ണൗട്ട് രൂപത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ചാമരി അട്ടപട്ടു അടുത്ത ഓവറില്‍ പുറത്തായതോടെ ശ്രീലങ്കയുടെ കാര്യം പരുങ്ങലിലായി. നീലാക്ഷി ഡിസില്‍വയുടെ മികവില്‍ 165/7 എന്ന നിലയില്‍ നിന്ന് 205/7 എന്ന നിലയിലേക്ക് ശ്രീലങ്ക മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി മാനസി ജോഷി, രാജേശ്വരി ഗായക്വാഡ് എന്നിവര്‍ രണ്ടും ശിഖ പാണ്ഡേ, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആറ് വര്‍ഷത്തിനു ശേഷം സൂസി ബെയ്റ്റ്സ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു, ഇനി ആമി സാറ്റെര്‍ത്‍വൈറ്റ്

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍. ടീമിന്റെ ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ആമി സാറ്റെര്‍ത്‍വൈറ്റിനെ ന്യൂസിലാണ്ടിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. 6 വര്‍ഷത്തിനു മേലെ ടീമിനെ നയിച്ച താരമാണ് സൂസി. 76 ഏകദിനങ്ങളിലും 64 ടി20 മത്സരങ്ങളിലും സൂസി ന്യൂസിലാണ്ടിനെ നയിച്ചു. 2011ലായിരുന്നു താരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന്റെ പ്രകടനത്തില്‍ ചെറിയ ഇടിവ് സംഭവിച്ചതിനെത്തുടര്‍ന്നാണ് സൂസിയുടെ ഈ തീരുമാനം. കഴിഞ്ഞ 12 മാസത്തില്‍ തനിക്ക് ക്യാപ്റ്റനസിയും തന്റെ വ്യക്തിഗത പ്രകടനവും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ല. ടീമെന്ന നിലയില്‍ ചില ഘട്ടത്തില്‍ ന്യൂസിലാണ്ട് പിന്നോട് പോയി. അത് തന്റെ പ്രകടനത്തെയും ബാധിച്ചുവെന്ന് പറഞ്ഞ സൂസി ക്യാപ്റ്റന്‍സി വിട വാങ്ങുന്നതാണ് നല്ലതെന്ന തീരുമാനമാണ് അനുയോജ്യം എന്നും പറഞ്ഞു.

113 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും കളിച്ച അന്താരാഷ്ട്ര അരങ്ങേറ്റം 2007ല്‍ കുറിച്ച ആമി സാറ്റെര്‍ത്‍വൈറ്റിനു മികച്ച രീതിയില്‍ ന്യൂസിലാണ്ടിനെ നയിക്കാനാവുമെന്നും സൂസി പറഞ്ഞു. സെപ്റ്റംബര്‍ 29നു ന്യൂസിലാണ്ടിന്റെ ഓസ്ട്രേലിയന്‍ പര്യടനമാണ് ആമിയുടെ ആദ്യ ദൗത്യം. മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം കരീബിയന്‍ ദ്വീപുകളിലെ ടി20 ലോകകപ്പാവും അടുത്ത പ്രധാന ദൗത്യം.

9 വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് ജയമാണ് ഇന്ത്യ ഗോളില്‍ നേടിയത്. ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 98 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 19.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന നേടിയ 73 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്. പൂനം റൗത്ത് 24 റണ്‍സ് നേടി പുറത്തായി. ഇനോക രണവീരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ്.

മാന്‍സി ജോഷി(3), ജൂലന്‍ ഗോസ്വാമി(2), പൂനം യാദവ്(2) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ദയലന്‍ ഹേമലത എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 35.1 ഓവറിനു ശേഷം 98 റണ്‍സ് നേടി ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അട്ടപട്ടു ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീപാലി വീരകോഡി 26 റണ്‍സ് നേടി പുറത്തായി.

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു

ഇന്ത്യന്‍ വനിത സംഘത്തിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ വനിത ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനു കായിക മന്ത്രി ഫൈസര്‍ മുസ്തപ്പ അനുമതി നല്‍കുകയായിരുന്നു. ചാമരി അട്ടപ്പട്ടുവാണ് ടീമിന്റെ ക്യാപ്റ്റന്‍.

ശ്രീലങ്ക സ്ക്വാഡ്: ചാമരി അട്ടപ്പട്ടു, പ്രസാദനി വീരക്കോടി, അനുഷ്ക സഞ്ജീവനി, നിപുനി ഹന്‍സിക, ഹസിനി പെരേര, ദിലാനി മണ്ടോദര, ശശികല സിരിവര്‍ദ്ധനേ, നിലാക്ഷി ഡി സില്‍വ, ഇമാല്‍ക്ക മെന്‍ഡിസ്, ശ്രീപാലി വീരക്കോടി, സുഗന്ധിക കുമാരി, ഇനോക രണവീര, ഉദ്ദേശിക പ്രബോധിനി, അമ കാഞ്ചന, കവീഷ ദില്‍ഹാരി.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെയുള്ള പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത സംഘത്തെ പ്രഖ്യാപിച്ചു. മിത്താലി രാജ് ഏകദിന ടീമിനെയും ഹര്‍മ്മന്‍പ്രീത് കൗര്‍ ടി20 സ്ക്വാഡിനെയും നയിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ ഏകദിന പരമ്പരയില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ദേവിക വൈദ്യ, സുഷ്മ വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവരാണ് പുറത്ത് പോകുന്ന താരം. പകരം താനിയ ഭാട്ടിയ, മാന്‍സി ജോഷി, പൂനം റൗത്ത് എന്നിവര്‍ ടീമിലെത്തി.

ഏകദിന സ്ക്വാഡ്: മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്, മാന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂനം റൗത്ത്

ടി20 സ്ക്വാഡിലേക്ക് നാല് മാറ്റങ്ങളാണുള്ളത്. ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ രാജേശ്വരി ഗായക്വാഡ്, മോന മേശ്രാം, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ പുറത്ത് പോയി. പകരം ദയാലന്‍ ഹേമലത, താനിയ ഭാട്ടിയ, രാധ യാദവ്, അരുന്ധതി റെഡ്ഢി എന്നിവര്‍ ടീമിലെത്തി.

ഏകദിന സ്ക്വാഡ്: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഏകത ഭിഷ്ട്, പൂനം യാദവ്, രാധ യാദവ്, മാന്‍സി ജോഷി,ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി

ഇനി ടി20യില്‍ ജൂലന്‍ ഗോസ്വാമിയില്‍

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് തന്റെ രാജി പ്രഖ്യാപിച്ച് ജൂലന്‍ ഗോസ്വാമി. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിത ഫാസ്റ്റ് ബൗളര്‍ ആയ ജൂലന്‍ തന്റെ ടി20 അന്താരാഷ്ട്ര കരിയറില്‍ 68 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്ന് 56 വിക്കറ്റുകള്‍ നേടിയ ജൂലന്റെ ഏറ്റവും മികച്ച പ്രകടനം ഓസ്ട്രേലിയയ്ക്കെതിരെ മാര്‍ച്ച് 2012ല്‍ നേടിയ 5/11 എന്ന പ്രകടനമായിരുന്നു. 2006ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിലെ ഡര്‍ബിയിലാണ് ജൂലന്‍ ഗോസ്വാമി തന്റെ ടി20 അരങ്ങേറ്റം നടത്തിയത്.

വനിത ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുള്ള താരമാണ് ജൂലന്‍ ഗോസ്വാമി. ഏകദിനങ്ങളില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതയും ജൂലന്‍ ഗോസ്വാമിയാണ്.

വനിത ദേശീയ കോച്ചായി രോമേഷ് പവാര്‍

ഇന്ത്യന്‍ വനിത ടീമിന്റെ പുതിയ കോച്ചായി രോമേഷ് പവാര്‍. 2018 നവംബറില്‍ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന ലോക ടി20 വരെയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറെ കോച്ചായി നിയമിച്ചിരിക്കുന്നത്. ഇന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് തീരുമാനം ഏവരെയും അറിയിച്ചത്. കഴിഞ്ഞ മാസം മുഖ്യ കോച്ച് തുഷാര്‍ ആരോതേ രാജിവെച്ച ശേഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ടീമിന്റെ കാര്യങ്ങള്‍ നോക്കി വരികയായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ബാംഗ്ലൂരില്‍ നടന്ന് വരികയായിരുന്നു ദേശീയ ടീമിന്റെ ക്യാമ്പിന്റെ മേല്‍നോട്ടവും പവാറിനു തന്നെയായിരുന്നു.

ഓസ്ട്രേലിയയില്‍ നിന്ന് ലെവല്‍ 3 കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കി പവാര്‍ ഈ അടുത്താണ് മടങ്ങിയെത്തിയത്. സെപ്റ്റംബറില്‍ ശ്രാലങ്കന്‍ ടൂറും വിന്‍ഡീസില്‍ ഒക്ടോബറില്‍ നടക്കുന്ന പരമ്പരയുമാണ് പവാറിനു മുന്നിലുള്ള പ്രധാന ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്ക വനിത ടീം കോച്ചായി വീണ്ടും ഹര്‍ഷ ഡി സില്‍വ

ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഹര്‍ഷ ഡി സില്‍വ. ഓഗസ്റ്റ് എട്ടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ശ്രീലങ്ക ക്രിക്കറ്റ് നടത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. 2010 മുതല്‍ 2013 വരെ ടീമിന്റെ പരിശീലകനായി ഹര്‍ഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ലോകകപ്പില്‍ ശ്രീലങ്ക ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ കോച്ചായിരുന്നത് ഹര്‍ഷ ഡി സില്‍വയായിരുന്നു.

അണ്ടര്‍ 19 ടീമിന്റെ പരിശീലകനാകുവാന്‍ ഹര്‍ഷ ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ച ദൗത്യം വനിത ക്രിക്കറ്റ് ടീമിന്റെ കോച്ച് ആവുക എന്നതായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീനിയര്‍ വനിത ടി20 ചലഞ്ചര്‍ ട്രോഫി, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

ഓഗസ്റ്റ് 14 മുതല്‍ 21 വരെ ബെംഗളൂരുവില്‍ നടക്കുന്ന വനിത സീനിയര്‍ ടി20 ചലഞ്ചര്‍ ട്രോഫിയ്ക്കുള്ള ടീമുകളില്‍ ഇടം പിടിച്ച കേരളത്തിന്റെ കീര്‍ത്തി ജെയിംസും സജനയും. ഇന്ന് മുംബൈയില്‍ ചേര്‍ന്ന വനിതകളുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തിരഞ്ഞെടുത്തത്. കീര്‍ത്തി ജെയിംസ് ഇന്ത്യ ബ്ലൂവിലും സജന ഇന്ത്യ ഗ്രീനിലുമാണ് ഇടം പിടിച്ചത്.

ഇന്ത്യ ബ്ലൂ: മിത്താലി രാജ്(ക്യാപ്റ്റന്‍), വനിത വി ആര്‍, ഡി ഹേമലത, നേഹ തന്‍വാര്‍, അനുജ പാട്ടില്‍, സൈമ താക്കൂര്‍, താനിയ ഭാട്ടിയ, രാധ യാധവ്, പ്രീതി ബോസ്, പൂനം യാദവ്, കീര്‍ത്തി ജെയിസ്, മാന്‍സി ജോഷി, സുമന്‍ ഗൂലിയ

ഇന്ത്യ റെഡ്: ദീപ്തി ശര്‍മ്മ, പൂനം റൗത്ത്, ദിഷ കസട്, മോന മേശ്രാം, ഹാര്‍ലീന്‍ ഡിയോള്‍, തനുശ്രീ സര്‍ക്കാര്‍, എക്ത ബിഷ്ട, തനുജ കന്‍വര്‍, ശിഖ പാണ്ഡേ, ശാന്തി കുമാരി, റീമലക്ഷ്മി എക്ക, നുസാഹത് പര്‍വീന്‍, അദിതി ശര്‍മ്മ

ഇന്ത്യ ഗ്രീന്‍: വേദ കൃഷ്ണമൂര്‍ത്തി, ജമൈമ റോഡ്രിഗസ്, പ്രിയ പൂനിയ, ദേവിക വൈദ്യ, മോണിഖ ദാസ്, അരുന്ധതി റെഡ്ഢി, സുഷ്മ വര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ഫാത്തിമ ജാഫര്‍, ശുഷ്രി ദിബ്യദര്‍ശിനി, സുകന്യ പരിദ, ജൂലന്‍ ഗോസ്വാമി, സജന

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പര്‍ ലീഗില്‍ സ്മൃതി മന്ഥാനയുടെ വേഗതയേറിയ അര്‍ദ്ധ ശതകം

18 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി കിയ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകത്തിനു ഉടമയായി സ്മൃതി മന്ഥാന. റേച്ചല്‍ പ്രീസ്റ്റ് കഴിഞ്ഞ സീസണില്‍ നേടിയ 22 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകത്തെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ സ്മൃതി മറികടന്നത്. മത്സരം മഴ മൂലം ആറോവറാക്കി ചുരുക്കിയുരുന്നു. വെസ്റ്റേണ്‍ സ്റ്റോം 85 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മന്ഥാന 19 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ അറോത്തെ രാജിവെച്ചു. ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്. ഏഷ്യ കപ്പ് പരാജയത്തിനു ശേഷം ടീമില്‍ കോച്ചിനെതിരെ ഒരു പടയൊരുക്കം തന്നെയുണ്ടായി എന്നാണ് മനസ്സിലാക്കുന്നത്. ചില താരങ്ങളോട് അവരുടെ “കംഫര്‍ട് സോണില്‍” നിന്ന് പുറത്ത് കടക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയ്ക്ക് വേണ്ടിയാണെന്നു അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും അത് അവര്‍ക്ക് തന്നില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് കോച്ച് പറഞ്ഞത്.

താരങ്ങള്‍ കോച്ചിന്റെ പരിശീലന മുറകളില്‍ അതൃപ്തി രേഖപ്പെടുത്തി ബിസിസഐയെയും സിഒഎയെയും ചെന്ന് കണ്ട് പരാതി പറഞ്ഞിരുന്നു. ഇന്നലെ തന്നെ ബിസിസിഐയ്ക്ക് തുഷാര്‍ തന്റെ രാജി നല്‍കിയെന്നും ബിസിസിഐ അത് സ്വീകരിച്ചുവെന്നുമാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലക്സാന്‍ഡ്ര ഹാര്‍ട്ട്‍ലിയെ തിരിച്ചു വിളിച്ച് ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഇടംകൈ സ്പിന്നര്‍ അലക്സാന്‍ഡ്ര ഹാര്‍ട്ട്‍ലിയെ തിരികെ വിളിച്ചു ഇംഗ്ലണ്ട്. 15 അംഗ സ്ക്വാഡിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ ഏപ്രിലില്‍ ആകെ ഒരു വിക്കറ്റ് മാത്രം നേടിയ താരത്തെ പിന്നീടുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനമാണ് താരത്തിനു തിരികെ ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തുവാനുള്ള അവസരം നല്‍കിയിരിക്കുന്നത്.

സ്ക്വാഡ്: ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട്, കാത്തറിന്‍ ബ്രണ്ട്, സോഫി എക്സല്‍സ്റ്റോണ്‍, ജോര്‍ജ്ജിയ എല്‍വിസ്, ജെന്നി ഗണ്‍, അലക്സ് ഹാര്‍ട്ട്‍ലി, ആമി ജോണ്‍സ്, ലോറ മാര്‍ഷ്, നത്താലി സ്കിവര്‍, സാറ ടെയിലര്‍, അന്യ ഷ്രുബ്സോള്‍, ലോറെന്‍ വിന്‍ഫീല്‍ഡ്, ഡാനിയേല്‍ വയട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version