മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 58 റണ്‍സ് നേടി റാഹില ഫിര്‍ദൗസ്(29), അനുഷ്ക ശര്‍മ്മ(27) മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചുവെങ്കിലും രണ്ട് പേരുടെയും വിക്കറ്റുകള്‍ അടുത്ത് അടുത്ത ഓവറുകളില്‍ നഷ്ടമായത് ടീമിന് നഷ്ടമായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടിയ പൂജ വട്രാക്കര്‍ – തമന്ന നിഗം കൂട്ടുകെട്ടിനെ തകര്‍ത്ത സജന മധ്യ പ്രദേശിന്റെ റണ്ണൊഴുക്ക് തടയുകയായിരുന്നു. പൂജ 40 റണ്‍സും തമന്ന 69 റണ്‍സുമാണ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മധ്യ പ്രദേശിന്റെ വിക്കറ്റുകള്‍ കേരളം വീഴ്ത്തിയപ്പോള്‍ 50 ഓവറില്‍ ടീമിന് 203 റണ്‍സേ നേടാനായുള്ളു. കേരളത്തിന് വേണ്ടി സജന നാല് വിക്കറ്റ് നേടി. തന്റെ പത്തോവറില്‍ 47 റണ്‍സ് വിട്ട് നല്‍കിയാണ് സജനയുടെ ഈ ബൗളിംഗ് പ്രകടനം. മിന്നു മണിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

സീനിയര്‍ വനിത ടി20 ചലഞ്ചര്‍ ട്രോഫി, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

ഓഗസ്റ്റ് 14 മുതല്‍ 21 വരെ ബെംഗളൂരുവില്‍ നടക്കുന്ന വനിത സീനിയര്‍ ടി20 ചലഞ്ചര്‍ ട്രോഫിയ്ക്കുള്ള ടീമുകളില്‍ ഇടം പിടിച്ച കേരളത്തിന്റെ കീര്‍ത്തി ജെയിംസും സജനയും. ഇന്ന് മുംബൈയില്‍ ചേര്‍ന്ന വനിതകളുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തിരഞ്ഞെടുത്തത്. കീര്‍ത്തി ജെയിംസ് ഇന്ത്യ ബ്ലൂവിലും സജന ഇന്ത്യ ഗ്രീനിലുമാണ് ഇടം പിടിച്ചത്.

ഇന്ത്യ ബ്ലൂ: മിത്താലി രാജ്(ക്യാപ്റ്റന്‍), വനിത വി ആര്‍, ഡി ഹേമലത, നേഹ തന്‍വാര്‍, അനുജ പാട്ടില്‍, സൈമ താക്കൂര്‍, താനിയ ഭാട്ടിയ, രാധ യാധവ്, പ്രീതി ബോസ്, പൂനം യാദവ്, കീര്‍ത്തി ജെയിസ്, മാന്‍സി ജോഷി, സുമന്‍ ഗൂലിയ

ഇന്ത്യ റെഡ്: ദീപ്തി ശര്‍മ്മ, പൂനം റൗത്ത്, ദിഷ കസട്, മോന മേശ്രാം, ഹാര്‍ലീന്‍ ഡിയോള്‍, തനുശ്രീ സര്‍ക്കാര്‍, എക്ത ബിഷ്ട, തനുജ കന്‍വര്‍, ശിഖ പാണ്ഡേ, ശാന്തി കുമാരി, റീമലക്ഷ്മി എക്ക, നുസാഹത് പര്‍വീന്‍, അദിതി ശര്‍മ്മ

ഇന്ത്യ ഗ്രീന്‍: വേദ കൃഷ്ണമൂര്‍ത്തി, ജമൈമ റോഡ്രിഗസ്, പ്രിയ പൂനിയ, ദേവിക വൈദ്യ, മോണിഖ ദാസ്, അരുന്ധതി റെഡ്ഢി, സുഷ്മ വര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ഫാത്തിമ ജാഫര്‍, ശുഷ്രി ദിബ്യദര്‍ശിനി, സുകന്യ പരിദ, ജൂലന്‍ ഗോസ്വാമി, സജന

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗുജറാത്തിനെയും കെട്ടുകെട്ടിച്ച് കേരള വനിതകള്‍

സീനിയര്‍ വനിത ടി20 ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിംഗിനയയ്ച്ചു. 18.3 ഓവറില്‍ ഗുജറാത്തിനെ 57 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കേരളത്തിനായി മിന്നു മണി 3 വിക്കറ്റും, കീര്‍ത്തി ജെയിംസ്, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ ആശ് എസ് ജോയ് ഒരു വിക്കറ്റും നേടി. രണ്ട് ഗുജറാത്ത് താരങ്ങള്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം സജന പുറത്താകാതെ നേടിയ 34 റണ്‍സിന്റെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്. സജനയ്ക്ക് കൂട്ടായി 17 റണ്‍സുമായി അക്ഷയയും മികച്ച പിന്തുണ നല്‍കി. 15 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ജയം കേരളം ജയം സ്വന്തമാക്കിയത്.

5 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി കേരളത്തിനു മോശം തുടക്കമാണ് ലഭിച്ചതെങ്കിലും സജന-അക്ഷയ കൂട്ടുകെട്ട് വിജയ നേടിക്കൊടുക്കുയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version