വനിത ദേശീയ കോച്ചായി രോമേഷ് പവാര്‍

ഇന്ത്യന്‍ വനിത ടീമിന്റെ പുതിയ കോച്ചായി രോമേഷ് പവാര്‍. 2018 നവംബറില്‍ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന ലോക ടി20 വരെയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറെ കോച്ചായി നിയമിച്ചിരിക്കുന്നത്. ഇന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് തീരുമാനം ഏവരെയും അറിയിച്ചത്. കഴിഞ്ഞ മാസം മുഖ്യ കോച്ച് തുഷാര്‍ ആരോതേ രാജിവെച്ച ശേഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ടീമിന്റെ കാര്യങ്ങള്‍ നോക്കി വരികയായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ബാംഗ്ലൂരില്‍ നടന്ന് വരികയായിരുന്നു ദേശീയ ടീമിന്റെ ക്യാമ്പിന്റെ മേല്‍നോട്ടവും പവാറിനു തന്നെയായിരുന്നു.

ഓസ്ട്രേലിയയില്‍ നിന്ന് ലെവല്‍ 3 കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കി പവാര്‍ ഈ അടുത്താണ് മടങ്ങിയെത്തിയത്. സെപ്റ്റംബറില്‍ ശ്രാലങ്കന്‍ ടൂറും വിന്‍ഡീസില്‍ ഒക്ടോബറില്‍ നടക്കുന്ന പരമ്പരയുമാണ് പവാറിനു മുന്നിലുള്ള പ്രധാന ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version