41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

49 റണ്‍സ് നേടിയ ലാറ ഗൂഡോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ സൂനേ ലൂസ് 36 റണ്‍സ് നേടി. ജൂലന്‍ ഗോസ്വാമി നാലും രാജേശ്വരി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാനസി ജോഷി രണ്ട് വിക്കറ്റ് നേടി.

കോവിഡ് പോസിറ്റീവ്, വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്

യുഎഇയില്‍ നടക്കുന്ന വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്. നവംബര്‍ 4 മുതല്‍ 9 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്ന് താരം കോവിഡ് പോസിറ്റീവ് ആയതിനാലാണ് പുറത്ത് പോകുന്നത്. മിത്താലി രാജ് നയിക്കുന്ന വെലോസിറ്റി സ്ക്വാഡിന്റെ ഭാഗമായിരുന്നു മാനസി ജോഷി. ബിസിസിഐ അനുമതി കിട്ടുകയാണെങ്കില്‍ പകരം യുപി പേസര്‍ മേഘന സിംഗ് ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം 27 വയസ്സ് തികഞ്ഞ താരത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെങ്കിലും താരത്തിന് യാതൊരുവിധ ലക്ഷണവുമില്ല. മുംബൈയിലേക്ക് എത്തുന്നതിന് മുമ്പ് എല്ലാ താരങ്ങളോടും കോവിഡ് പരിശോധന നടത്തുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇതോടെ താരം ഒക്ടോബര്‍ 11 മുതല്‍ രണ്ട് ആഴ്ചത്തെ ഐസോലേഷനിലേക്ക് പോകുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒക്ടോബര്‍ 21ന് യുഎഇയിലേക്ക് യാത്രയാകും.

9 വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് ജയമാണ് ഇന്ത്യ ഗോളില്‍ നേടിയത്. ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 98 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 19.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന നേടിയ 73 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്. പൂനം റൗത്ത് 24 റണ്‍സ് നേടി പുറത്തായി. ഇനോക രണവീരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ്.

മാന്‍സി ജോഷി(3), ജൂലന്‍ ഗോസ്വാമി(2), പൂനം യാദവ്(2) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ദയലന്‍ ഹേമലത എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 35.1 ഓവറിനു ശേഷം 98 റണ്‍സ് നേടി ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അട്ടപട്ടു ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീപാലി വീരകോഡി 26 റണ്‍സ് നേടി പുറത്തായി.

Exit mobile version