ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ താഴെ ചൊവ്വ സെക്യൂറ മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ്, എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ടീം ക്യാപ്റ്റന്‍മാരായ , ഏണസ്റ്റീന്‍ ലവ്‌സാംബ, ഉബൈദ് സി.കെ., മധ്യനിരതാരം അസിയര്‍ ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കോട്ട് അവതരിപ്പിച്ചത്. വീരന്‍ എന്ന പേര് നല്‍കിയ കടുവയാണ് മാസ്‌ക്കോട്ട്.


കണ്ണൂരിന്റെ പോരാളികളെ അനുസ്മരിച്ചാണ് വീരന്‍ എന്ന പേര് മാസ്‌ക്കോട്ടിന് നല്‍കിയത്. പുരാതന യുദ്ധകാലത്ത് വിവിധ ആധിപത്യശക്തികള്‍ക്കെതിരെ അനേകം സമരങ്ങളും വിപ്ലവങ്ങളും നടന്ന നാടാണ് കണ്ണൂര്‍. കൂടാതെ കണ്ണൂരും വടക്കന്‍ മലബാറും ലോകത്തിലെ ഏറ്റവും പുരാധന യുദ്ധകലകളിലൊന്നായ കളരിപ്പയറ്റിന്റെ ജന്മഭൂമിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവരുടെ വീരകഥകള്‍ ഇന്നും വടക്കന്‍ പാട്ടുകള്‍ മുഖേന ജനകീയ പരമ്പരാഗതത്തിന്റെ ഭാഗമാകുന്നു.

സ്വാതന്ത്രസമരത്തിലും കണ്ണൂര്‍ സജീവമായ പങ്കുവഹിച്ചു. തുടര്‍ന്ന് നിരവധി കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത ഏറ്റുമുട്ടലുകളും രക്തസാക്ഷിത്വങ്ങളും ഇവിടെ നടന്നത് ഈ മണ്ണിന്റെ പോരാട്ടചൈതന്യത്തെ കൂടുതല്‍ ശക്തമാക്കി.കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സര ദിവസവും മറ്റുപരിപാടികള്‍ക്കും ആരാധകര്‍ക്ക് ആവേശമായി വീരന്‍ ഉണ്ടാകും.


കണ്ണൂരിന്റെ ശക്തി, ധൈര്യം, ദൃഢനിശ്ചയം, ആധിപത്യം എന്നിവയുടെ പ്രതീകമായിയാണ് വീരന്‍ എന്ന മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചെതെന്നും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ കളിക്കുന്ന എല്ലാ താരങ്ങളില്‍ നിന്നും കണ്ണൂരിനായി പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു. ആരാധകര്‍ക്ക് വേണ്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ 6 മണിവരെ പയ്യാമ്പലം ബീച്ചില്‍ വെച്ചും, 6 മണി മുതല്‍ 8 മണിവരെ സെക്യൂറ മാളിലും വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിജയക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് പ്രത്യേകം സമ്മാനവും നല്‍ക്കും.


അഫ്ഗാനിസ്ഥാന് 75 റൺസ് വിജയം, സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിൽ

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇതോടെ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു. ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനം മാത്രമാണുള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 254/5 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 179 റൺസ് മാത്രമേ നേടാനായുള്ളു.

75 റൺസിന്റെ വിജയം ആണ് ടീം നേടിയത്. 30 പോയിന്റാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര വൈറ്റ്‍വാഷ് ചെയ്തതിലൂടെ നേടിയത്. 60 പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയ്ക്കൊപ്പമാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൽ മുന്നിലാണ്. ഇന്ത്യയ്ക്ക് 49 പോയിന്റാമുള്ളത്. ടീം എട്ടാം സ്ഥാനത്താണ്. 95 പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് 80 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

 

“സൂപ്പർ ലീഗ് വരണം, സീരി എയിലെ ടീമുകളുടെ എണ്ണം കുറക്കണം” – കിയെല്ലിനി

ഫുട്ബോൾ ലോകത്തിൽ ഭൂരിഭാഗവും സൂപ്പർ ലീഗിനെ എതിർക്കുമ്പോൾ ഒരിക്കൽ കൂടെ യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി സൂപ്പർ ലീഗ് വരണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക ലീഗുകലിൽ അല്ല ഫുട്ബോളിന്റെ ഭാവി യൂറോപ്യൻ തലത്തിൽ ഉള്ള മത്സരങ്ങളിൽ ആണെന്ന് കിയെല്ലിനി പറയുന്നു. യുവന്റസിൽ കളിക്കുന്ന താരം എന്ന നിലയിൽ വലിയ ടീമുകളുമായി മത്സരിക്കുന്ന തലത്തിൽ ഉള്ള മത്സരങ്ങൾ ആണ് താൻ ആഗ്രഹിക്കുന്നത് ഒരുപക്ഷേ ആരാധകരും ഇതുപോലുള്ള യൂറോപ്യൻ ലെവൽ മത്സരങ്ങൾ കാണാൻ ആകും ആഗ്രഹിക്കുന്നത്. കിയെല്ലിനി പറഞ്ഞു.

കലണ്ടർ പരിഷ്കരിക്കാനും പുതിയ മത്സരങ്ങൾക്ക് സമയം കണ്ടെത്താനും ക്ലബ്ബുകളും കളിക്കാരും ഒത്തുകൂടണം, അമേരിക്കയിൽ എല്ലാ കായിക ഇനങ്ങളിലും സൂപ്പർ ലീഗുകൾ ഉണ്ട്. കിയെല്ലിനി പറഞ്ഞു.

ആഭ്യന്തര മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാൽ സൂപ്പർ ലീഗിന് അവസരം കണ്ടെത്താം എന്ന് അദ്ദേഹം പറയുന്നു. സീരി എയെ 20 ടീമുകളിൽ നിന്ന് 18 ആയി കുറയ്ക്കുന്നതിനുള്ള നിലവിലെ FIGC സമീപനത്തോട് താൻ യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശരിക്കും 16 ടീമുകളിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം ജയവുമായി സ്റ്റോം, മന്ഥാനയുടെ വക വീണ്ടും ഇടിവെട്ട് ബാറ്റിംഗ്

ടൂര്‍ണ്ണമെന്റിലെ അഞ്ചാം വിജയം കരസ്ഥമാക്കി വെസ്റ്റേണ്‍ സ്റ്റോം. ജയം തുടര്‍ക്കഥയാക്കിയ ടീമിനു വേണ്ടി ഹീത്തര്‍ നൈറ്റ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റെഫാനി ടെയിലപ്ഡ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്തായ സ്മൃതി മന്ഥാന തന്റെ മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് വെസ്റ്റേണ്‍ സ്റ്റോം നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലാങ്കാഷയര്‍ തണ്ടറിനെ 109 റണ്‍സിനു ടീം ഓള്‍ഔട്ട് ആക്കി. 33 റണ്‍സ് നേടിയ എലെനോര്‍ ത്രെല്‍ക്കെല്‍ഡ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ഹര്‍മ്മന്‍പ്രീത് കൗര്‍ 8 റണ്‍സ് മാത്രമേ നേടിയുള്ളു. ക്ലെയ്ര‍ നിക്കോളസ് മൂന്നും സ്റ്റെഫാനി ടെയിലര്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 76 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോം തുടര്‍ന്ന് മന്ഥാന, വീണ്ടും അര്‍ദ്ധ ശതകം

സ്മൃതി മന്ഥാനയുടെ കിടിലന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ കീഴടക്കി വെസ്റ്റേണ്‍ സ്റ്റോം. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ 172/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം 3 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കിയ ടീമിനു വേണ്ടി സ്മൃതി മന്ഥാന 56 റണ്‍സ് നേടി. ഹീത്തര്‍ നൈറ്റ് 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ സ്മൃതി-റേച്ചല്‍ പ്രീസ്റ്റ്(37) കൂട്ടുകെട്ട് 101 റണ്‍സ് നേടി മികച്ച അടിത്തറയാണ് സ്റ്റോമിനു നല്‍കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ ഡയമണ്ട്സ് ബെത്ത് മൂണിയുടെയും(69)-ലൗറന്‍ വിന്‍ഫീല്‍ഡിന്റെയും(48) ബാറ്റിംഗ് പ്രകടനത്തിലാണ് മികച്ച സ്കോര്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് നേടിയ ശേഷം ടീമിന്റെ സ്കോറിംഗ് റേറ്റ് കുറയുകയായിരുന്നു. മൂന്നോളം ബാറ്റിംഗ് താരങ്ങള്‍ റണ്‍ഔട്ട് രൂപത്തില്‍ പുറത്തായതും ഡയമണ്ട്സിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റം അടിപൊളിയാക്കി ഹര്‍മ്മന്‍പ്രീത് കൗര്‍

ലങ്കാഷയര്‍ തണ്ടറിനു വേണ്ടിയുള്ള തന്റെ സൂപ്പര്‍ ലീഗ് അരങ്ങേറ്റത്തില്‍ അടിച്ച് തകര്‍ത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സറേ സ്റ്റാര്‍സിനെതിരെ ലങ്കാഷയര്‍ തണ്ടര്‍ ചേസ് ചെയ്യുമ്പോള്‍ 21 പന്തില്‍ 34 റണ്‍സ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയായിരുന്നു. രണ്ട് പന്തില്‍ 4 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സിക്സ് പായിച്ചാണ് ഹര്‍മ്മന്‍പ്രീത് ടീമിന്റെ വിജയം ഉറപ്പിച്ചത്.

നത്താലി സ്കിവര്‍ പുറത്താകാതെ 57 പന്തില്‍ നേടിയ 95 റണ്‍സിന്റെ ബലത്തില്‍ സറേ 20 ഓവറില്‍ നിന്ന് 148 റണ്‍സ് നേടുകയായിരുന്നു. 17/3 എന്ന നിലയില്‍ നിന്നാണ് സ്റ്റാര്‍സിന്റെ തിരിച്ചുവരവ്. നിക്കോള്‍ ബോള്‍ട്ടും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്നാണ് തണ്ടറിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതെങ്കിലും 19ാം ഓവറില്‍ ബോള്‍ട്ടണ്‍ പുറത്തായി.

87 റണ്‍സാണ് നിക്കോള്‍ ബോള്‍ട്ട് നേടിയത്. 18.3 ഓവറില്‍ താരം പുറത്തായ ശേഷം അഞ്ച് പന്തുകള്‍ക്കിടെ തണ്ടറിനു 2 വിക്കറ്റ് കൂടി നഷ്ടമായി. അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സായിരുന്നു തണ്ടര്‍ നേടേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ സിംഗിള്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ മറുവശത്തെ താരം റണ്ണൗട്ടായി പുറത്തായി. നാല് പന്തില്‍ നിന്ന് പത്ത് റണ്‍സെന്ന നിലയില്‍ ഒരു ഡബിള്‍ നേടിയ ഹര്‍മ്മന്‍പ്രീത് ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം 2 പന്തില്‍ നാലാക്കി മാറ്റി. ലോറ മാര്‍ഷ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി ഹര്‍മ്മന്‍പ്രീത് തന്റെ അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പര്‍ ലീഗില്‍ സ്മൃതി മന്ഥാനയുടെ വേഗതയേറിയ അര്‍ദ്ധ ശതകം

18 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി കിയ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകത്തിനു ഉടമയായി സ്മൃതി മന്ഥാന. റേച്ചല്‍ പ്രീസ്റ്റ് കഴിഞ്ഞ സീസണില്‍ നേടിയ 22 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകത്തെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ സ്മൃതി മറികടന്നത്. മത്സരം മഴ മൂലം ആറോവറാക്കി ചുരുക്കിയുരുന്നു. വെസ്റ്റേണ്‍ സ്റ്റോം 85 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മന്ഥാന 19 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version