361 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്, വിന്‍ഡീസിനു ജയിക്കുവാന്‍ റണ്‍ മല കടക്കണം

സെയിന്റ് ലൂസിയയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയം സ്വന്തമാക്കുവാന്‍ വിന്‍ഡീസ് 485 റണ്‍സ് നേടണം. 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 122 റണ്‍സ് നേടിയ ജോ റൂട്ട് പുറത്തായതോടെയായിരുന്നു ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്. 48 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് പുറത്താകാതെ നിന്നു. ഷാനണ്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്.

രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായിരിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 10/2 എന്ന നിലയിലാണ്. ജെയിംസ് ആന്‍ഡേഴ്സണാണ് ഇരു വിക്കറ്റുകളും ലഭിച്ചത്.