മിലാന് വേണ്ടി എല്ലാ മത്സരങ്ങളിലും ഗോളടിക്കണം- പിയാറ്റെക്ക്

എ.സി മിലാന് വേണ്ടി എല്ലാ മത്സരങ്ങളിലും ഗോളടിക്കണമെന്നു സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക്ക്. ജെനോവയിലെ തന്റെ മികച്ച പ്രകടനം മിലാനിലും ആവർത്തിക്കാൻ സാധിക്കുമെന്നാണ് പോളിഷ് താരം പ്രത്യാശ പ്രകടിപ്പിക്കുന്നത്. അർജന്റീനിയൻ സ്‌ട്രൈക്കർ ഹിഗ്വെയിൻ ചെൽസിയിലേക്ക് പോയതിനു പിന്നാലെയാണ് മിലാൻ ക്രിസ്റ്റോഫ് പിയാറ്റെക്കിനെ സ്വന്തമാക്കിയത്.

ഏകദേശം 40മില്യണോളം തുകയ്ക്കാണ് താരം മിലാനിലേക്ക് എത്തിയത്. മിലാന്റെ പരിശീലകനായ ഗട്ടൂസോ പിയാറ്റെക്കിനെ റോബോകോപ്പായിട്ടാണ് വിശേഷിപ്പിച്ചത്. സീരി എയിൽ ജെനോവയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പിയാറ്റെക്ക് നടത്തിയത്. 21 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടാൻ പിയാറ്റെക്ക്നു കഴിഞ്ഞു.