നാപോളി ആരാധകർക്കെതിരെ ചാന്റ്സ്, ഫിയോറെന്റീനയ്ക്ക് പിഴ

നാപോളി ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള ചാന്റ്സ് പാടിയതിനു ഫിയോറെന്റീനയ്ക്ക് പിഴ. സീരി എയിൽ നാപോളി – ഫിയോറെന്റീന മത്സരത്തിനിടെയാണ് നാപോളി ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള ചാന്റ്സ് മത്സരത്തിൽ ഉടനീളം ഫിയോറെന്റീന ആരധകർ ഉപയോഗിച്ചത്. പന്ത്രണ്ടായിരം യൂറോയാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിയോറെന്റീനയ്ക്ക് പിഴയായി വിധിച്ചത്.

നാപോളി – ഫിയോറെന്റീന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഇതാദ്യമായല്ല നാപോളിയുടെ ആരാധകരെ മോശമായി ചിത്രീകരിക്കുന്ന ചാന്റ്സ് സീരി എ ആരാധകർ ഉപയോഗിക്കുന്നത്. യുവന്റസ്, മിലാൻ, ഇന്റർ, ലാസിയോ ആരാധകരും നാപോളി ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള ചാന്റ്സ് പാടി പിഴയടച്ചിട്ടുണ്ട്.