പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കും പ്രാമുഖ്യം ഉണ്ടാകുമെന്ന് വെട്ടോറി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 22ന് ആരംഭിക്കുന്ന ചരിത്രപരമാ ഡേ നൈറ്റ് ടെസ്റ്റില്‍ പേസര്‍മാര്‍ക്കാവും മേല്‍ക്കൈ എങ്കിലും സ്പിന്നര്‍മാര്‍ക്കും പ്രാധാന്യം ഉണ്ടാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് ഡാനിയേല്‍ വെട്ടോറി.

സ്പിന്നര്‍മാര്‍ക്ക് വലിയ റോളാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഉള്ളതെന്നാണ് വെട്ടോറി പറയുന്നത്. കൊല്‍ക്കത്തയില്‍ വേഗത്തില്‍ സൂര്യാസ്തമയം ഉണ്ടാകുമെന്നതിനാല്‍ ആദ്യ രണ്ട് സെഷനില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വെട്ടോറി പറഞ്ഞു.

മുന്‍ ടെസ്റ്റുകള്‍ പരിഗണിക്കുമ്പോള്‍ പേസര്‍മാരാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ഇവിടെ സ്പിന്നര്‍മാര്‍ക്കും കാര്യമായ റോളുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് വെട്ടോറി വ്യക്തമാക്കി.