ബ്ലാക്ക് ആന്‍ഡ് വൈറ്റ് പൊറോപ്പാടിന് ഉജ്ജ്വല വിജയം

തൃക്കരിപ്പൂർ മലബാര്‍ ഫുട്ബോൾ അസ്സോസിയേഷന് കീഴില്‍ നടക്കുന്ന ബീരിച്ചേരി സെവൻസിൽ ഇന്ന് നടന്ന പ്രാഥമിക  റൗണ്ടിലെ അവസാന മത്സരത്തില്‍ അല്‍ ഹദാദ് ബ്ലാക് ആന്‍ഡ് വൈറ്റ് പൊറാപ്പാടിന് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എം ബീസ് എ എഫ് സി തളിപറമ്പിനെ ആണ് ബ്ലാക്ക് ആൻഡ് വൈറ്റ് പരാജയപ്പെടുത്തിയത്‌‌‌ ബ്ലാക്ക് ആൻഡ് വൈറ്റ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

കളിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന എ  എഫ് സി തളിപ്പറമ്പയ്ക്കു രണ്ടാം പകുതിയിൽ കാലിടറുകയായിരുന്നു. നാളെ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ ഇളമ്പച്ചി ഇ എഫ് സി എടാട്ടുമ്മലിനെ നേരിടും. ഇരു ടീമുകൾക്കും വേണ്ടി വൻ താരങ്ങൾ കളത്തിൽ ഇറങ്ങും.

Loading...