ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 205/3 എന്ന നിലയില്‍

റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം ഇന്ത്യ 205/3 എന്ന നിലയില്‍. 166 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയുടെ രക്ഷകരായി അവതരിച്ചത്. രഹാനെ 74 റണ്‍സുമായി രോഹിത് ശര്‍മ്മയ്ക്ക് പിന്തുണയുമായി ക്രീസില്‍ നില്‍ക്കുകയാണ്. 108 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന രോഹിത് ശര്‍മ്മ ടെസ്റ്റില്‍ തന്റെ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കി.

പരമ്പരയില്‍ തന്റെ മൂന്നാം ശതകവും ടെസ്റ്റിലെ തന്റെ ആറാം ശതകവുമാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. 39/3 എന്ന നിലയിലേക്ക് ഇന്ത്യയെ പ്രതിരോധത്തിലാക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും പിന്നീട് ആ മുന്‍തൂക്കം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ ടീമിനായില്ല.