ആറ് ടെസ്റ്റ് ശതകങ്ങളില്‍ മൂന്നും രോഹിത് നേടിയത് ഈ പരമ്പരയില്‍, ടെസ്റ്റില്‍ രണ്ടായിരം റണ്‍സും പുര്‍ത്തിയാക്കി രോഹിത് ശര്‍മ്മ

റാഞ്ചിയില്‍ തന്റെ ശതകം സിക്സര്‍ പറത്തി നേടിയപ്പോള്‍ പരമ്പരയിലെ തന്നെ തന്റെ മൂന്നാമത്തെ ശതകമാണ് രോഹിത് ശര്‍മ്മ നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ ആറാം ശതകമാണ് ഇന്ന് രോഹിത് ശര്‍മ്മ നേടിയത്. അതില്‍ തന്നെ മൂന്നെണ്ണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റില്‍ മധ്യനിരയില്‍ അവസരം നേടുവാനാകാതെ പോയ താരത്തെ ഈ പരമ്പരയില്‍ ഓപ്പണറായി പരീക്ഷിച്ചപ്പോള്‍ അത് ഇരു കൈയ്യും നീട്ടിയാണ് താരം സ്വീകരിച്ചിരിക്കുന്നത്.

ടെസ്റ്റില്‍ തന്റെ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മ പരമ്പരയില്‍ നേരത്തെ 176, 127 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ തിരിച്ചുവരുവാന്‍ സഹായിച്ചത് രോഹിത്-രഹാനെ കൂട്ടുകെട്ടാണ്.

Previous articleഎമ്രെ ചാനെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 205/3 എന്ന നിലയില്‍