ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍ നടന്ന് വരികയായിരുന്ന ത്രിപുര-ജാര്‍ഖണ്ഡ് മത്സരവും ആസാമിലെ ഗുവഹത്തി എസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന ആസാം-സര്‍വീസസ് മത്സരവുമാണ് ഉപേക്ഷിച്ചത്.

ഇരു മത്സരങ്ങളും അവസാന ദിവസത്തിലേക്ക് കടന്നിരുന്നുവെങ്കിലും ഇന്നലെ മുതല്‍ കനത്ത പ്രതിഷേധമാണ് ഈ മേഖലകളില്‍ പുറത്ത് വന്നിരുന്നത്. അവസാന ദിവസം 5 വിക്കറ്റ് കൈവശം ഇരിക്കെ 168 റണ്‍സ് കൂടിയായിരുന്നു ആസാമിന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്.

ആദ്യ ഇന്നിംഗ്സില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിംഗ്സില്‍ 358/ എന്ന കരുത്താര്‍ന്ന നിലയില്‍ ജാര്‍ഖണ്ഡ് നില്‍ക്കവെയാണ് മത്സരം ഉപേക്ഷിച്ചത്.