പൗരത്വ ബില്ലിനെതിരായ പ്രതിഷേധം, ഇന്നത്തെ ഐ എസ് എൽ മത്സരം മാറ്റി

- Advertisement -

പൗരത്വബിൽ സംബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമായ അവസ്ഥ പരിഗണിച്ച് ഇന്നത്തെ ഐ എസ് എൽ മത്സരം മാറ്റി. ഐ എസ് എൽ ഔദ്യോഗികമായി തന്നെ മത്സരം മാറ്റുന്നതായി അറിയിച്ചു. മത്സരം ഇനി എന്നു നടത്തുമെന്ന് ഉടൻ തന്നെ അറിയിക്കണം എന്നും ഐ എസ് എൽ അധികൃതർ അറിയിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിനും തമ്മിൽ ഗുവാഹത്തിയിൽ വെച്ചാണ് ഇന്നത്തെ മത്സരം നടക്കേണ്ടിയിരുന്നത്.

ആസാമിൽ വലിയ പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. സംസ്ഥാനത്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ആണ് മത്സരം മാറ്റുന്നത്. കളിക്കാരുടെയും കളി കാണാൻ വരുന്നവരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ പരിഗണിച്ച് മത്സരം നടത്തുന്നത് അസാധ്യമാണെന്നും ഐ എസ് എൽ അറിയിച്ചു.

Advertisement