റാവല്‍പിണ്ടി ടെസ്റ്റ്: രണ്ടാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ

ശ്രീലങ്ക-പാക്കിസ്ഥാന്‍ റാവല്‍പിണ്ടി ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി മുടക്കി മഴ. ശ്രീലങ്കയുടെ സ്കോര്‍ 222/5 എന്ന നിലയില്‍ 76 ഓവറുകള്‍ പൂര്‍ത്തിയാക്കിയപ്പോളാണ് മഴ തടസ്സമായി മാറിയത്. നേരത്തെ തന്നെ കാലാവസ്ഥ പ്രവചനങ്ങളില്‍ രണ്ടാം ദിവസം മുതല്‍ മഴയുണ്ടാകുമെന്ന അറിയിപ്പുണ്ടായിരുന്നു.

33 റണ്‍സുമായി ആറാം വിക്കറ്റില്‍ ധനന്‍ജയ ഡി സില്‍വ(54*) – നിരോഷന്‍ ഡിക്ക്വെല്ല(15*) എന്നിവരാണ് ക്രീസിലുള്ളത്.