ജോസ് ബട്‍ലറുടെ ഫിനിഷിംഗ് വൈഭവത്തെ പുകഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഓസ്ട്രേലിയയ്ക്കെതിെ ടി20 പരമ്പര സ്വന്തമാക്കുവാന്‍ ടീമിനെ സഹായിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ജോസ് ബട്‍ലറുടെ ഇന്നിംഗ്സ് ആയിരുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനവും മത്സരം ഫിനിഷ് ചെയ്യുവാനുള്ള വൈഭവത്തെയും പുകഴ്ത്തുകയാണ് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്.

54 പന്തില്‍ നിന്ന് 77 റണ്‍സ് നേടി പുറത്താകാതെ നിന്നാണ് ജോസ് ബട്‍ലര്‍ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഓപ്പണറായി ഇറങ്ങി ആവശ്യ സമയത്ത് നങ്കൂരമിട്ട് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച് ഫിനിഷറുടെ റോളും ഭംഗിയാക്കിയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ഇന്നലെ തിളങ്ങിയത്.

ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ജോസ് ബട്‍ലറുടെ പ്രകടനം മികച്ചതായിരുന്നുവെന്നും താരത്തെ പവര്‍ പ്ലേയ്ക്കുള്ളില്‍ പുറത്താക്കിയില്ലെങ്കില്‍ എതിരാളികള്‍ക്ക് വിനയാകുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ജോസ് ബട്‍ലറെ എത്തരത്തില്‍ പുറത്താക്കാനാകുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് വെളിപ്പെടുത്തി.

Previous articleകൗലിബലി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, കരാർ ധാരണ, ട്രാൻസ്ഫർ തുക മാത്രം പ്രശ്നം
Next articleഇന്റർ മിലാന്റെ മൂന്നാം ജേഴ്സിയും എത്തി