കൗലിബലി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, കരാർ ധാരണ, ട്രാൻസ്ഫർ തുക മാത്രം പ്രശ്നം

ഡിഫൻസ് കൂടുതൽ ശക്തമാകകൻ വേണ്ടി ഒരു വൻ സെന്റർ ബാക്കിനെ തന്നെ ടീമിൽ എത്തിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇതിനകം തന്നെ നേഥൻ എകെയെ സൈൻ ചെയ്തു കഴിഞ്ഞ സിറ്റി അടുത്തതായി ടീമിൽ എത്തിക്കാം പോകുന്നത് കൗലിബലിയെ ആണ്. നാപോളിയുടെ കരുത്തുറ്റ സെന്റർ ബാക്ക് കൗലിബലിയുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ധാരണയിൽ ആയി എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

നാപോളിയുടെ സെന്റർ ബാക്കായ കൗലിബലിക്ക് വേണ്ടി 75 മില്യൻ വരെ നൽകാൻ സിറ്റി ഒരുക്കമാണ്. എന്നാൽ നാപോളി ഇതിൽ കൂടുതൽ തുക ആവശ്യപ്പെടുന്നുണ്ട്. ഇറ്റലിയിലെ ഏറ്റവും മികച്ച ഡിഫൻഡറെ സ്വന്തമാക്കാൻ വലിയ തുക തന്നെ ആരായാലും നൽകേണ്ടി വരും എന്നാണ് നാപോളു പറയുന്നത്. കൗലിബലി കൂടെ സിറ്റിയിൽ എത്തിയാൽ പിന്നെ ഗ്വാർഡിയോളയുടെ ടീമിനെ തടയാൻ ആർക്കു ആയേക്കില്ല.

Previous articleടീമംഗം കോവിഡ് പോസിറ്റീവ്, ബോബ് വില്ലിസ് ട്രോഫിയിലെ ഒരു മത്സരം ഉപേക്ഷിച്ചു
Next articleജോസ് ബട്‍ലറുടെ ഫിനിഷിംഗ് വൈഭവത്തെ പുകഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക്