ഇന്റർ മിലാന്റെ മൂന്നാം ജേഴ്സിയും എത്തി

ഇന്റർ മിലാൻ അടുത്ത സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഗ്രേയും കറുപ്പും നിറത്തിലുള്ള ഷേഡുകൾ ഉൾപ്പെടുന്നതാണ് മൂന്നാം ജേഴ്സിയുടെ ഡിസൈൻ. നേരത്തെ നീല നിറത്തിലുള്ള സിഗ് സാഗ് ലൈനുകളുള്ള ഹോം ജേഴ്സിയും ചതുരങ്ങൾ ഉള്ള എവേ ജേഴ്സിയും ഇന്റർ പുറത്തുറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ സെപ്റ്റംബർ 30 മുതൽ ഈ മൂന്നാം ജേഴ്സി ലഭ്യമാകും. കോണ്ടെയുടെ കീഴിൽ വരും സീസണിൽ സീരി എ കിരീടം നേടാൻ ഉറച്ചാണ് ഇന്റർ മിലാൻ ഒരുങ്ങുന്നത്.

Previous articleജോസ് ബട്‍ലറുടെ ഫിനിഷിംഗ് വൈഭവത്തെ പുകഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക്
Next articleക്വറന്റൈനിൽ ഇളവുകളില്ല, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മാറ്റങ്ങൾ വന്നേക്കും