ശതകം പൂര്‍ത്തിയാക്കി വില്യംസണ്‍, ന്യൂസിലാണ്ട് കൂറ്റന്‍ സ്കോറിലേക്ക്

Kanewilliamson

പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ മികച്ച സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുന്നു. കഴിഞ്ഞ ദിവസത്തെ സ്കോറായ 222/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് രണ്ടാം ദിവസം മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. 130 ഓവറുകളില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ ടീം 351 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

15 റണ്‍സുമായി കൈല്‍ ജാമിസണും 39 റണ്‍സ് നേടി ബിജെ വാട്‍ളിംഗുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ 129 റണ്‍സ് നേടി തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഹെന്‍റി നിക്കോള്‍സ് 56 റണ്‍സ് നേടി പുറത്തായി. മിച്ചല്‍ സാന്റനറിന്റെ(19) വിക്കറ്റും ന്യൂസിലാണ്ടിന് നഷ്ടമായി.

Henrynichols

133 റണ്‍സ് കൂട്ടുകെട്ട് നേടിയ വില്യംസണ്‍-നിക്കോള്‍സ് കൂട്ടുകെട്ടില്‍ നിക്കോള്‍സിനെ പുറത്താക്കി നസീം ഷാ ആണ് പാക്കിസ്ഥാന് രണ്ടാം ദിവസത്തെ ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. യസീര്‍ ഷാ കെയിന്‍ വില്യംസണെ പുറത്താക്കിയപ്പോള്‍ നിക്കോള്‍സിനെ നസീം ഷായും സാന്റനറെ ഫഹീം അഷ്റഫും ആണ് പുറത്താക്കിയത്.

Previous articleഗില്ലിനെയും പുജാരയെയും വീഴ്ത്തി പാറ്റ് കമ്മിന്‍സ്
Next articleഅനായാസം ന്യൂകാസിലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി