അനായാസം ന്യൂകാസിലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

20201227 090316
- Advertisement -

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെ പരാജയപ്പെടുത്തി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. കൊറോണ കാരണം വാൽക്കർ ജീസുസ് എന്നിവർ ഒന്നും ഇല്ലാതിരുന്നിട്ടും എളുപ്പത്തിൽ വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായി. ആദ്യ പകുതിയിൽ ഗുണ്ടൊഗൻ ആയിരുന്നു സിറ്റിക്ക് ലീഡ് നൽകിയത്.

14ആം മിനുട്ടിൽ ന്യൂകാസിൽ ഡിഫൻസിനെ വട്ടം കറക്കിയ സ്റ്റെർലിംഗിന്റെ പാസ് തട്ടിയിടേണ്ട പണു മാത്രമെ ഗുണ്ടോഗന് ഉണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയിൽ ഫെറൻ ടോറസ് ആണ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. അതും വളരെ അനായാസം സ്കോർ ചെയ്യാൻ പറ്റുന്ന അവസരമായിരുന്നു. ഈ വിജയത്തോട്സ് ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് വരാൻ സിറ്റിക്ക് ആയി. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് സിറ്റിക്ക് ഉള്ളത്.

Advertisement