ഗില്ലിനെയും പുജാരയെയും വീഴ്ത്തി പാറ്റ് കമ്മിന്‍സ്

Patcummins
- Advertisement -

മെല്‍ബേണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ 90/3 എന്ന നിലയില്‍. ഒന്നാം ദിവസത്തെ സ്കോറായ 36/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 61ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുകയായിരുന്നു. 65 പന്തില്‍ 45 റണ്‍സ് നേടി ഗില്‍ മടങ്ങി അധികം വൈകാതെ ചേതേശ്വര്‍ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യ 64/3 എന്ന നിലയിലേക്ക് വീണു. പുജാരയെ തകര്‍പ്പന്‍ ക്യാച്ച് പൂര്‍ത്തിയാക്കിയാണ് ടിം പെയിന്‍ കൈപ്പിടിയിലൊതുക്കിയത്.

Timpaine

ഇരു വിക്കറ്റുകളും വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു. പിന്നീട് അജിങ്ക്യ രഹാനെയും(10*) ഹനുമ വിഹാരിയും ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിയ്ക്കുകയായിരുന്നു. 26 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്.

Advertisement