ഇംഗ്ലണ്ട് കൂറ്റന്‍ ജയത്തിലേക്ക്, വിജയം 4 വിക്കറ്റ് അകലെ

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ വലിയ വിജയത്തിലേക്ക് നീങ്ങുവാനൊരുങ്ങി ഇംഗ്ലണ്ട്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 136/6 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വിജയത്തിനായി വിന്‍ഡീസ് 349 റണ്‍സ് ഇനിയും നേടേണ്ടതുണ്ട്. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങുകയായിരുന്നു.

റോഷ്ടണ്‍ ചേസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്ത് നില്പുയര്‍ത്തിയത്. 53 റണ്‍സ് നേടിയ താരത്തിനൊപ്പം 14 റണ്‍സുമായി കെമര്‍ റോച്ച് ആണ് ക്രീസില്‍. ഏഴാം വിക്കറ്റില്‍ 26 റണ്‍സ് നേടിയ കൂട്ടുകെട്ടിനു നാലാം ദിവസം തള്ളി നീക്കാനാകുമോ അതോ ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം പത്തി മടക്കുമോ എന്നത് മാത്രമാണ് ഇനി നോക്കുവാനുള്ളത്.