തൃക്കരിപ്പൂർ തകർത്തു, സെമി കാണാതെ ഫിഫാ മഞ്ചേരി പുറത്ത്

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോളിൽ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്. ഇന്ന് നടന്ന മത്സരം ക്വാർട്ടർ മത്സരം ജയിച്ച് എഫ് സി തൃക്കരിപ്പൂർ സെമി ഫൈനലിലേക്കും കടന്നു. ഫിഫാ മഞ്ചേരിയും തൃക്കരിപ്പൂരും തമ്മിലുള്ള പോരാട്ടം ആവേശകരമാകും എന്നാണ് കരുതിയത് എങ്കിലും ഏകപക്ഷീയമായി മാറുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തൃക്കരിപ്പൂർ വിജയിച്ചത്. ഇത് സീസണ രണ്ടാം തവണയാണ് എഫ് സി തൃക്കരിപ്പൂരിനു മുന്നിൽ ഫിഫാ മഞ്ചേരി വീഴുന്നത്.

നാളെ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്കാട് ലക്കി സോക്കർ ആലുവയെ നേരിടും.