ടിം സീഫെര്‍ട്ടിന് 7 റൺസ് അകലെ ശതകം നഷ്ടം, 7 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിജയം നേടി ന്യൂസിലാണ്ട്. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാണ്ട് അവസാന രണ്ട് മത്സരങ്ങളിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. ഇതോടെ പരമ്പര 3-2ന് ഇന്ത്യയ്ക്ക് അനുകൂലമായി അവസാനിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 18 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടിം സീഫെര്‍ട് 50 പന്തിൽ 93 റൺസുമായി മികവുറ്റ പ്രകടനം പുറത്തെടുത്തപ്പോള്‍ ഈ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലെന്‍ ഫിലിപ്സ് 38 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നി്നന് ടീമിന്റെ വിജയം സാധ്യമാക്കി. ഇന്ത്യയുടെ 4 വിക്കറ്റുകള്‍ എറിഞ്ഞിട്ട ആഡം മിൽനേ ആണ് കളിയിലെ താരം.