കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

Fafmoeen

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37 റൺസ് നേടി മോയിന്‍ അലിയും തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത ഫൈനൽ വിജയിക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പായി.

8.1 ഓവറിൽ 61 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തിൽ 32 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും ഫാഫിനൊപ്പം അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.

രണ്ടാം വിക്കറ്റിൽ 63 റൺസാണ് ഉത്തപ്പ – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 15 പന്തിൽ 31 റൺസ് നേടിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും സുനിൽ നരൈന്‍ ആണ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയും വേഗത്തിൽ സ്കോറിംഗ് നടത്തുകയായിരുന്നു.

ഫാഫ് അവസാന പന്തിൽ പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ 68 ഫാഫ് – മോയിന്‍ കൂട്ടുകെട്ട് നേടിയത്.

Previous articleറുതുരാജ്, ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Next articleകൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍