കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും

Sports Correspondent

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍ ഡ്വെയിന്‍ ബ്രാവോ മാത്രമാണ് ഇന്ന് കളിക്കുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് – സെയിന്റ് ലൂസിയ സൂക്ക്സ് ഫൈനലില്‍ കളിക്കുന്ന ഏക താരം.

മിച്ചല്‍ സാന്റനര്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടിയും ഇമ്രാന്‍ താഹിര്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനും വേണ്ടിയാണ് കളിച്ചിരുന്നത്. ഇവര്‍ മൂന്ന് പേരും ടീമിന്റെ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് അറിയുന്നത്. യുഎഇയില്‍ എത്തിയ ശേഷം താരങ്ങള്‍ ആറ് ദിവസത്തെ ക്വാറന്റീന് വിധേയരാകണം. അതിന് ശേഷം മൂന്ന് തവണ നടത്തിയ ടെസ്റ്റുകളില്‍ നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങളെ സ്ക്വാഡിനൊപ്പം ചേരുവാന്‍ സമ്മതിക്കുകയുള്ളു.