ചെൽസിയുടെ പത്താം നമ്പർ ഇനി ക്യാപ്റ്റൻ അമേരികക്ക് സ്വന്തം

- Advertisement -

ചെൽസി 2020/2021 സീസണിലേക്കുള്ള സ്ക്വാഡ് നമ്പറുകൾ പ്രഖ്യാപിച്ചു. വില്ലിയൻ ആഴ്സണലിലേക്ക് മാറിയതോടെ ഒഴിവുവന്ന പത്താം നമ്പർ ജേഴ്സി അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക് ആണ് ഇനി അണിയുക.

ഈഡൻ ഹസാർഡും, ജോ കോളും അടക്കമുള്ളവർ അണിഞ്ഞ ചരിത്രപ്രസിദ്ധമായ ജേഴ്സി ആണ് ഇനി 21 വയസുകാരനായ പുലീസിക്കിന് ലഭിക്കുന്നത്.

പുതുതായി എത്തിയ സ്‌ട്രൈക്കർ തിമോ വെർണർ 11 ആം നമ്പർ ജേഴ്‌സിയാണ് അണിയുക. ഹക്കിം സിയേക് നമ്പർ 22 ഉം തിയാഗോ സിൽവ ആറാം നമ്പർ ജേഴ്സിയും അണിയും. ബെൻ ചിൽവേൽ 21 ആം നമ്പാരാണ് അണിയുക. കായ് ഹാവേർട്‌സ് തന്റെ ലെവർകൂസനിലെ 29 ആം നമ്പർ തന്നെ നിലനിർത്തി. നേരത്തെ ഈ നമ്പർ കൈവശം വച്ചിരുന്ന ടിമോറി 14 ആം നമ്പറും എടുത്തു.

Advertisement