കോഹ്‍ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍

Moeenali

ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 221/8 എന്ന നിലയില്‍. മോയിന്‍ അലി 96 റണ്‍സ് നേടിയ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ വിരാട് കോഹ്‍ലിയെ പുറത്താക്കുക വഴി തകര്‍ക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത ഓവറില്‍ കുല്‍ദീപിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി മോയിന്‍ അലി രണ്ടാം ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റ് നേടി.

62 റണ്‍സാണ് കോഹ്‍ലി നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 73 ഓവറുകള്‍ നേരിട്ട ഇന്ത്യ 221/8 എന്ന നിലയിലെത്തിയതിനാല്‍ തന്നെ മത്സരത്തില്‍ 416 റണ്‍സ് ലീഡുണ്ട്. 68 റണ്‍സ് നേടിയ അശ്വിനൊപ്പം റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ഒപ്പമുള്ളത്.

Previous articleഅനായാസ ജയവുമായി നദാൽ അവസാന എട്ടിൽ! ക്വാർട്ടർ ഫൈനലിൽ റഷ്യൻ പോരാട്ടവും
Next articleഒബാമയാങ് ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ആഴ്‌സണൽ പരിശീലകൻ അർടെറ്റ