ഒബാമയാങ് ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ആഴ്‌സണൽ പരിശീലകൻ അർടെറ്റ

Artetta Arsenal Goal Celebration

ആഴ്‌സണൽ സ്‌ട്രൈക്കർ ഒബാമയാങ് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ആഴ്‌സണൽ പരിശീലകൻ അർടെറ്റ. ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഴ്‌സണൽ പരിശീലകൻ. മത്സരത്തിൽ ഹാട്രിക് നേടിയ ഒബാമയങ്ങിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ആഴ്‌സണൽ ലീഡ്സ് യുണൈറ്റഡിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു.

“ഒബാമയങ്ങിന്റെ ഇന്നത്തെ പ്രകടനത്തിൽ താൻ ഒരുപാട് സന്തോഷവാനാണ്. ലീഡ്സ് യൂണൈറ്റഡിനെതിരെ ഗോളുകൾ നേടിയതിന് പുറമെ ലീഡ്സ് പ്രതിരോധത്തെ എപ്പോഴും സമ്മർദ്ദത്തിലാക്കാൻ ഒബാമയങ്ങിന് കഴിഞ്ഞു.” അർടെറ്റ പറഞ്ഞു. ഒബാമയാങ്ങിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ആഴ്‌സണലിന്റെ പ്രകടനമെന്നും ഒബാമയാങ് ഫോമിൽ എത്തിയ ആഴ്‌സണലിന് ഒരുപാട് ജയങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ആഴ്‌സണൽ പരിശീലകൻ പറഞ്ഞു.

Previous articleകോഹ്‍ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍
Next articleതിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍