ശതകത്തിന് 9 റണ്‍സ് അകലെ ജഡേജ പുറത്ത്, ട്രിപ്പിളിന് പോകാതെ ഡിക്ലറേഷനുമായി വിരാട് കോഹ്‍ലി

ട്രിപ്പിള്‍ സെഞ്ച്വറി നേടുവാനുള്ള അവസരം ഉപയോഗിക്കാതെ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണതോടെ ഡിക്ലറേഷന്‍ തീരുമാനവുമായി വിരാട് കോഹ്‍ലി. തന്റെ ശതകത്തിന് 9 റണ്‍സ് അകലെ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ 156.3 ഓവറില്‍ 601/5 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 254 റണ്‍സുമായി വിരാട് കോഹ്‍ലിയാണ് പുറത്താകാതെ നിന്നത്. സെന്‍ മുത്തുസ്വാമിയ്ക്കായിരുന്നു 91 റണ്‍സ് നേടിയ ജഡേജയുടെ വിക്കറ്റ്.

മയാംഗ് അഗര്‍വാല്‍(108), ചേതേശ്വര്‍ പുജാര(58), അജിങ്ക്യ രഹാനെ(59) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി.