ടെസ്റ്റില്‍ ഏഴാം ഇരട്ട ശതകം, ഏഴായിരം റണ്‍സ് നേടി വിരാട് കോഹ്‍ലി

ടെസ്റ്റില്‍ ഏഴ് ഇരട്ട ശതകം നേടുന്ന ഏക ഇന്ത്യക്കാരനെന്ന ബഹുമതി നേടി വിരാട് കോഹ്‍ലി. ഇതിനിടെ ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റില്‍ ഏഴായിരം റണ്‍സും ഇന്ത്യന്‍ നായകന്‍ പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂനെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് വിരാട് കോഹ്‍ലിയുടെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ പടുകൂറ്റന്‍ സ്കോര്‍ ഇന്ത്യ നേടിയത്. ടെസ്റ്റില്‍ ഏഴായിരം റണ്‍സ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‍ലി.

146 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 502/4 എന്ന നിലയിലാണ്. 209 റണ്‍സുമായി കോഹ്‍ലിയും 37 റണ്‍സ് നേടിയ ജഡേജയുമാണ് ക്രീസിലുള്ളത്.