ഫിൽ ഫോഡനെ 500 മില്യൺ ലഭിച്ചാലും സിറ്റി വിൽക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡനെ ഒരു കാരണവശാലും ക്ലബ് വിൽക്കില്ല എന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ക്ലബ് ഒരു കാരണം കൊണ്ടും ഫോഡനെ വിൽക്കില്ല എന്നും അങ്ങനെയുള്ള ഒരേയൊരു താരമാണ് ഫോഡൻ എന്നും ഗ്വാർഡിയോള പറഞ്ഞു. ഡേവിഡ് സിൽവ ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയിൽ ചെയ്തത് ഇനി മുതൽ ഫിൽ ഫോഡൻ ചെയ്യുമെന്നാണ് പെപ് പ്രതീക്ഷ വെക്കുന്നത്.

500 മില്യൺ നൽകിയാൽ പോലും ഫോഡനെ ഈ ക്ലബ് ആർക്കും നൽകില്ല. ഫോഡന് പുതിയ കരാർ സിറ്റി നൽകിയത് വെറുതെ അല്ല എന്നും ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം വളർന്ന താരമാണ് ഫോഡൻ. പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നായി ഫോഡൻ ഭാവിയിൽ മാറും എന്നും പെപ് കൂട്ടിച്ചേർത്തു.