Home Tags Ravindra Jadeja

Tag: Ravindra Jadeja

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന...

ശതകത്തിന് 9 റണ്‍സ് അകലെ ജഡേജ പുറത്ത്, ട്രിപ്പിളിന് പോകാതെ ഡിക്ലറേഷനുമായി വിരാട് കോഹ്‍ലി

ട്രിപ്പിള്‍ സെഞ്ച്വറി നേടുവാനുള്ള അവസരം ഉപയോഗിക്കാതെ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണതോടെ ഡിക്ലറേഷന്‍ തീരുമാനവുമായി വിരാട് കോഹ്‍ലി. തന്റെ ശതകത്തിന് 9 റണ്‍സ് അകലെ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ 156.3 ഓവറില്‍ 601/5...

അശ്വിന് പകരം ജഡേജയെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി രവി ശാസ്ത്രി

അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഫ്ലാറ്റ് പിച്ചുകളിൽ ജഡേജക്കുള്ള നിയന്ത്രണവും ജഡേജയുടെ മെച്ചപ്പെട്ട ബാറ്റിങ്ങുമാണ് ജഡേജയെ അശ്വിന് പകരം തിരഞ്ഞെടുക്കാൻ കാരണമെന്ന്...

പൂനം യാദവ് അര്‍ജുന അവാര്‍ഡ് കൈപ്പറ്റി, രവീന്ദ്ര ജഡേജ ദേശീയ ടീമിനൊപ്പമായതിനാല്‍ ചടങ്ങിനെത്തിയില്ല

ദേശീയ സ്പോര്‍ട്സ് ദിനമായ ഓഗസ്റ്റ് 29ന് ഇന്ത്യയുടെ പ്രസിഡന്റായ ശ്രീ രാം നാഥ് കോവിന്ദില്‍ നിന്ന് അര്‍ജുന അവാര്‍ഡ് വാങ്ങി ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരം പൂനം യാദവ്. രാഷ്ട്രപതി ദിനത്തില്‍ നടന്ന...

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ നാലാം സ്ഥാനത്ത്

ലീഡ്സിലെ വീരോചിതമായ പ്രകടനത്തിന്റെ ബലത്തില്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്. 411 റേറ്റിംഗ് പോയിന്റുമായി സ്റ്റോക്സ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. 433...

ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്. 19 കായിക താരങ്ങളെ അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്. ഇതില്‍ ക്രിക്കറ്റില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഇടം ലഭിച്ചത്. ബിസിസിഐ...

താന്‍ പരിഭ്രാന്തനായിരുന്നു, കളി മാറ്റിയത് ഫീല്‍ഡര്‍മാര്‍

ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നിന്നപ്പോള്‍ കളി കൈവിടുകയാണോന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ധോണിയെ പുറത്താക്കിയതുള്‍പ്പെടെ ഫീല്‍ഡിംഗിലെ മികവാണ് ഇരു ടീമുകളെയും വേര്‍തിരിച്ചതെന്നും വില്യംസണ്‍ പറഞ്ഞു. ത്രില്ലര്‍...

എട്ടാം നമ്പറില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി ജഡേജ

ഇന്ത്യയുടെ ന്യൂസിലാണ്ടിനെതിരെയുള്ള സെമിയിലെ തോല്‍വി 18 റണ്‍സായി കുറച്ചതിന് പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സാണെന്നുള്ളത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. തോല്‍വിയിലും തലയയുര്‍ത്തി ഇന്ത്യയും ജഡേജയും മടങ്ങുമ്പോള്‍ താരം എട്ടാം നമ്പറില്‍ ഇന്ത്യയ്ക്കായി...

ലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ 5/3 എന്ന നിലയിലേക്കും 24/4 എന്ന നിലയിലേക്കും പ്രതിരോധത്തിലായ ശേഷം ആധിപത്യം ഉറപ്പിച്ച ന്യൂസിലാണ്ടിന് വിജയം എളുപ്പമാക്കാതെ ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയും...

ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്, റണ്ണൗട്ടും ക്യാച്ചുമായി തിളങ്ങി ജഡേജ

ഇന്ത്യയ്ക്കെതിരെ സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആദ്യ ദിവസം 211/5 എന്ന നിലയില്‍ കളി തടസ്സപ്പെട്ട ശേഷം റിസര്‍വ്വ് ദിനത്തില്‍ കളി പുനരാരംഭിച്ച ന്യൂസിലാണ്ടിന് നേടാനായത് 239 റണ്‍സ്...

സെമിയിൽ ജഡേജയെയും ഷമിയെയും കളിപ്പിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിയെയും രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ അവസാനം കളിച്ച ശ്രീലങ്കക്കെതിരായ മത്സരത്തിൽ മാത്രമാണ് രവീന്ദ്ര ജഡേജക്ക്...

പരിക്കില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുടെ ആവശ്യമില്ല, ജഡേജയ്ക്ക് അവസരം നല്‍കാത്തതില്‍ തെറ്റൊന്നുമില്ല

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ടീം നല്ല രീതിയിലാണ് പ്രകടനം പുറത്തെടുക്കുന്നതെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ടീമില്‍ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. ഞാന്‍ ടീമിന്റെ ഭാഗമല്ല എന്നാലും സ്ഥിരതയും...

കേധാര്‍ ജാഥവ് തിരികെ എത്തുന്നത് സന്തോഷകരമായ കാര്യം, ഇന്ത്യ സര്‍വ്വ സന്നാഹങ്ങളോടെ തയ്യാര്‍

ലോകകപ്പില്‍ ഇന്ത്യ സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. കേധാര്‍ ജാഥവ് ടീമിലേക്ക് മടങ്ങി വരുന്നത് ടീമിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നും വിരാട് കോഹ‍്‍ലി ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐപിഎല്‍...

തോൽ‌വിയിൽ ആശങ്ക പെടേണ്ടതില്ലെന്ന് ജഡേജ

ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റതിൽ ആശങ്ക പെടേണ്ടതില്ലെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മുൻ നിര ബാറ്റസ്മാൻമാർ ഫോം കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ന്യൂസ്സിലാൻഡിനോട്...

ചെപ്പോക്കില്‍ വീണ്ടും സ്പിന്നര്‍മാരുടെ താണ്ഡവം, മിന്നല്‍ സ്റ്റിംപിഗുകളുമായി ധോണിയും, നാണംകെട്ട തോല്‍വിയിലേക്ക് വീണ് ‍ഡല്‍ഹി...

ബാറ്റിംഗില്‍ നിര്‍ണ്ണായകമായ 44 റണ്‍സ് നേടിയ ശേഷം മിന്നല്‍ സ്റ്റംപിംഗുകളുമായി ധോണി ഫീല്‍ഡിംഗിലും കളം നിറഞ്ഞ മത്സരത്തില്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്പിന്നര്‍മാരൊരുക്കിയ കുരുക്കില്‍ ഡല്‍ഹി വീണപ്പോള്‍ ടീമിന്റെ...
Advertisement

Recent News