ശ്രീലങ്കയ്ക്കെതിരെ 291 റൺസ് നേടി ഓസ്ട്രേലിയ, ട്രാവിസ് ഹെഡിനും ആരോൺ ഫിഞ്ചിനും അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 291 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ചും(62) ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അലക്സ് കാറെ 49 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്.

18 പന്തിൽ 33 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഒരു ഘട്ടത്തിൽ 121/4 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണിരുന്നു. അവിടെ നിന്ന് അലക്സ് കാറെയും ട്രാവിസ് ഹെഡും 71 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 6ാം വിക്കറ്റിൽ ഹെഡ് മാക്സ്വെല്ലിനൊപ്പം 40 റൺസ് കൂട്ടിചേര്‍ത്തു.

Jeffreyvandersay

അവസാന ഓവറുകളിൽ ഒറ്റയ്ക്ക് സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത ട്രാവിസ് ഹെഡ് ഏഴാം വിക്കറ്റിൽ ഗ്രീനുമായി ചേര്‍ന്ന് 33 പന്തിൽ 58 റൺസാണ് നേടിയത്. ഹെഡ് 70 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഗ്രീന്‍ 15 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്കായി ജെഫ്രി വാന്‍ഡെര്‍സേ മൂന്ന് വിക്കറ്റ് നേടി.