പരമ്പര നേടുവാന്‍ ജയം ആവശ്യം, ഇന്ത്യ ദക്ഷിണാഫ്രിക്ക നിര്‍ണ്ണായക ടി20യുടെ ടോസ് അറിയാം

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. നാലാം ടി20യിൽ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയ്ക്ക് പകരം കേശവ് മഹാരാജ് ആണ് ടീമിനെ ഇന്ന് നയിക്കുന്നത്.

മാറ്റങ്ങളില്ലാതെ ഇന്ത്യ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിൽ കാഗിസോ റബാഡ, റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ മടങ്ങിയെത്തുന്നു. ബാവുമ, മാര്‍ക്കോ ജാന്‍സന്‍, തബ്രൈസ് ഷംസി എന്നിവര്‍ക്ക് പകരം ആണ് ഇവര്‍ ടീമിലേക്ക് എത്തുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ആധിപത്യം ഉറപ്പിച്ചപ്പോള്‍ അടുത്ത രണ്ട് മത്സരത്തിലും ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഇന്ത്യ: Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj(c), Lungi Ngidi, Anrich Nortje