വീണ്ടും ഹസന്‍ അലി, മാര്‍ക്രത്തെയും ഡി കോക്കിനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി

Hasanali

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഹസന്‍ അലി. ലഞ്ചിന് പിരിയുമ്പോള്‍ 219/3 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ നിലയുറപ്പിച്ച ബാറ്റ്സ്മാനായ എയ്ഡന്‍ മാര്‍ക്രത്തെയും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുക്കുകയായിരുന്നു.

22 റണ്‍സ് കൂടി മാത്രമേ ദക്ഷിണാഫ്രിക്കയുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടായ എയ്ഡന്‍ മാര്‍ക്രം – ടെംബ ബാവുമ സഖ്യത്തിന് നേടാനായുള്ളു. 108 റണ്‍സാണ് മാര്‍ക്രം നേടിയത്. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 85 ഓവറില്‍ 243/5 എന്ന നിലയിലാണ്.

58 റണ്‍സ് നേടിയ ടെംബ ബാവുമയിലാണ് ടീമിന്റെ പ്രതീക്ഷ. ഒപ്പം റണ്ണെടുക്കാതെ വിയാന്‍ മുള്‍ഡറും ക്രീസിലുണ്ട്. വിജയത്തിന് 127 റണ്‍സ് ദക്ഷിണാഫ്രിക്ക ഇനി നേടേണം.

Previous articleഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നൂറാം ടെസ്റ്റ് വിക്കറ്റ്
Next articleഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം, ലീഡ് 360 റണ്‍സ്