ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം, ലീഡ് 360 റണ്‍സ്

India
- Advertisement -

ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. രണ്ടാം സെഷന്‍ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/5 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 360 റണ്‍സിന്റെ ലീഡ് ടീമിനുണ്ട്. 40 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഡൊമിനിക് സിബ്ലേ(16), ഡാനിയേല്‍ ലോറന്‍സ്(18), ബെന്‍ സ്റ്റോക്സ്(7) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 18 റണ്‍സുമായി ഒല്ലി പോപ്പും 14 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി.

Advertisement