ഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നൂറാം ടെസ്റ്റ് വിക്കറ്റ്

Ishantsharma

ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് നേട്ടം കുറിച്ച് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസര്‍ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ഇഷാന്ത് നേടിയത്. ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഇഷാന്തിന്റെ ഈ നേട്ടം.

കപില്‍ ദേവ്(434), സഹീര്‍ ഖാന്‍(311) എന്നിവരാണ് 300ന് മേല്‍ വിക്കറ്റുള്ള മറ്റു ഇന്ത്യന്‍ പേസര്‍മാര്‍. അനില്‍ കുംബ്ലെ(619), ഹര്‍ഭജന്‍ സിംഗ്(417), രവിചന്ദ്രന്‍ അശ്വിന്‍(382) എന്നിവരാണ് ഇഷാന്തിനെക്കാളും അധികം വിക്കറ്റ് നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

Previous articleഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു
Next articleവീണ്ടും ഹസന്‍ അലി, മാര്‍ക്രത്തെയും ഡി കോക്കിനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി